കോഴിക്കോട്: മത മേലധ്യക്ഷന്മാരെ അപഹസിക്കുന്നത് ശരിയല്ലെന്ന് മുസ്ലിം ലീഗ് ദേശീയ ജന. സെക്രട്ടറി പി.കെ. കുഞ്ഞാലിക്കുട്ടി. മത മേലധ്യക്ഷന്മാരുടെ അഭിപ്രായങ്ങളോട് വിയോജിക്കാം. പക്ഷേ, അവർക്ക് പ്രയാസമുണ്ടാക്കുന്ന അഭിപ്രായം മന്ത്രി സജി ചെറിയാൻ പറഞ്ഞത് ശരിയായില്ലെന്നും അദ്ദേഹം പറഞ്ഞു.
കോൺഗ്രസിലെ അഭിപ്രായ വ്യത്യാസങ്ങൾ അവർ തന്നെ പരിഹരിക്കും. ചെറിയ പ്രശ്നങ്ങൾ മാധ്യമങ്ങൾ പർവതീകരിക്കേണ്ടതില്ല. കോൺഗ്രസിനകത്ത് എല്ലാ കാലത്തും വിവിധ അഭിപ്രായങ്ങളുണ്ടാകാറുണ്ട്. അത് യു.ഡി.എഫിന്‍റെ കെട്ടുറപ്പിനെ ബാധിക്കില്ല.
രാമക്ഷേത്രം ഉദ്ഘാടനം ബി.ജെ.പി മുതലെടുപ്പിന് ഉപയോഗിക്കുന്നുണ്ട്. അതുകൊണ്ടു തന്നെ വിഷയത്തിൽ കരുതലോടെയുള്ള സമീപനമാണ് ആവശ്യം. ബി.ജെ.പിയുടെ മുതലെടുപ്പ് രാഷ്ട്രീയത്തെ കോൺഗ്രസ് അടക്കം എല്ലാ മതേതര പാർട്ടികളും എതിർക്കുന്നുണ്ടെന്നും കുഞ്ഞാലിക്കുട്ടി മാധ്യമപ്രവർത്തകരോട് കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.