ശമ്പള-പെൻഷൻ വിതരണം:ട്രഷറികൾ ഞായറാഴ്ചയും പ്രവർത്തിക്കും

തിരുവനന്തപുരം: ഓണത്തോടനുബന്ധിച്ച് ശമ്പളവും പെൻഷനും ബോണസും ഉത്സവബത്തയും വിതരണം ചെയ്യുന്നത് സുഗമമാക്കാൻ ഞായറാഴ്ച സംസ്ഥാനത്തെ ട്രഷറികൾ പ്രവർത്തിക്കും. എല്ലാ ട്രഷറി ഓഫിസർമാർക്കും ഡയറക്ടർ ഇത് സംബന്ധിച്ച് നിർദേശം നൽകി.

ബോണസും ഉത്സവബത്തയും ശനിയാഴ്ച മുതൽ വിതരണം ചെയ്യാനാണ് നിർദേശിച്ചിരുന്നത്. ട്രഷറികളിൽ നിരവധി ബില്ലുകൾ ഇതിനകം സമർപ്പിച്ചിട്ടുണ്ട്. ഇവ സമയബന്ധിതമായി പാസാക്കാനും ഇടപാടുകൾ നടത്താനുമാണ് ഞായറാഴ്ച പ്രവർത്തിക്കുന്നത്.

Tags:    
News Summary - Disbursement of Salary and Pension: Treasuries will also function on Sundays

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.