ആസൂത്രണബോർഡ് അംഗം ഡോ. കെ.രവിരാമൻ

സപ്ലൈകോക്ക് സാധനങ്ങൾ വിതരണം: 792. 20 കോടി രൂപ കുടിശ്ശികയുണ്ടെന്ന് ജി.ആർ അനിൽ

തിരുവനന്തപുരം: സപ്ലൈകോക്ക് സാധനങ്ങൾ വിതരണം ചെയ്ത ഇനത്തിൽ 792. 20 കോടി രൂപ കുടിശ്ശികയുണ്ടെന്ന് മന്ത്രി ജി.ആർ അനിൽ നിയമസഭയെ അറിയിച്ചു.2024 ജനുവരി 25 വരെ വിതരണക്കാർക്ക് നൽകുവാനുള്ള കുടിശ്ശികയുടെ കണക്കാണിത്.

ആട്ടപ്രോസസിങ് ചാർജ്സ് - 5.58 കോടി, ബരിവെളിച്ചെണ്ണ - 62.64 കോടി, എഫ്.എം.സി.ജി ഉൽപ്പന്നങ്ങൾ - 213.38, സബ്സിഡി-അരി, പയർ, മറ്റു പലവ്യഞ്ജനങ്ങൾ - 295.10, നോൺസബ്സിഡി-അരി, പയർ, മറ്റു പല വ്യഞ്ജനങ്ങൾ - 65.53, ശബരി ഉത്പന്നങ്ങൾ - 0.99, പഞ്ചസാര-38.39, ഡിപ്പോവിതരണക്കാർ - 110.59 എന്നിങ്ങനെയാണ് നൽകാനുള്ള കുടിശ്ശിക.

അരി, പഞ്ചസാര, പയറുവർഗങ്ങൾ, പലവ്യഞ്ജനങ്ങൾ എന്നീ നിത്യോപയോഗ സാധനങ്ങൾ വിതരണം ചെയ്തതിന്റെ കടിശ്ശിക പൂർണമായും നൽകാത്തതുമൂലം ഈ ഇനങ്ങളുടെ വിതണക്കാരിൽ ഭൂരിഭാഗവും കഴിഞ്ഞ മാസങ്ങളിൽ നടത്തിയ ടെൻഡറുകളിൽ പങ്കെടുക്കാതെ വിട്ടുനിന്നു. ഇതുമൂലം സപ്ലൈകോ ഡിപ്പോകളിൽ നിന്നുള്ള ആവശ്യകതക്കനുസരിച്ച് എല്ലാ സബ്സിഡി സാധനങ്ങളും സംഭരിക്കുവാൻ സാധിക്കുന്നില്ല.

സപ്ലൈകോയുടെ പ്രവർത്തനവും നിലവിലെ സാമ്പത്തിക സ്ഥിതിയും വിലയിരുത്തുന്നതിനും, നിലവിലെ സ്ഥിതി സുസ്ഥിരമായി മെച്ചപ്പെടുത്തുന്നതിന് ആവശ്യമായ പരിഷ്കാരങ്ങൾ നിർദേശിക്കുന്നതിനും സംസ്ഥാന ആസൂത്രണ ബോർഡ് അംഗവും സാമ്പത്തിക ശാസ്ത്ര വിദഗ്ദ്ധനുമായ ഡോ.കെ. രവിരാമൻ അധ്യക്ഷനും ഭക്ഷ്യ പൊതുവിതരണ വകുപ്പു സെക്രട്ടറി, സപ്ലൈകോ ചെയർമാൻ ആൻഡ് മാനേജിങ് ഡയറക്ടർ എന്നിവർ അംഗങ്ങളുമായ വിദഗ്‌ധ സമിതി രൂപീകരിച്ചു.

നിലവിലെ വിപണി ഇടപെടൽ പ്രത്യേകമായി വിശകലനം ചെയ്യുന്നതിനും ഭാവിയിൽ കാര്യക്ഷമായി വിപണി ഇടപെടൽ നടത്താൻ കഴിയുന്നതിനുള്ള നിർദേശങ്ങൾ സമർപ്പിക്കുന്നതിനും ഈ സമിതിയെ ചുമതലപ്പെടുത്തി. സമിതിയുടെ റിപ്പോർട്ട് സർക്കാർ പരിശോധിക്കുകയാണെന്നും മന്ത്രി അറിയിച്ചു.

Tags:    
News Summary - Disbursement of Supply Co. Goods: 792. GR Anil that Rs.20 Crores outstanding

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.