അച്ചടക്ക നടപടി ഒഴിവാക്കി: ബാങ്ക് എംപ്ലോയീസ് അസോസിയേഷന്‍ പണിമുടക്ക് പിന്‍വലിച്ചു

തൃശൂര്‍: ബാങ്ക് ഓഫ് ഇന്ത്യ സ്റ്റാഫ് യൂനിയന്‍ കേരള ഘടകം സംസ്ഥാന സമ്മേളനത്തില്‍ അവതരിപ്പിക്കാനുള്ള അനുശോചനപ്രമേയത്തിന്റെ കരടില്‍ പാകിസ്താന്‍ മുന്‍ പ്രസിഡന്റ് പര്‍വേസ് മുശർറഫിന്റെ പേര് ഉള്‍പ്പെട്ടതിനെച്ചൊല്ലി ഉയര്‍ന്ന വിവാദത്തെത്തുടര്‍ന്ന് 13 ഭാരവാഹികള്‍ക്കെതിരെ അച്ചടക്കനടപടി എടുക്കാനുള്ള നീക്കം ഉപേക്ഷിച്ചു. ഇതേ തുടർന്ന് യൂനിയന്റെ മാതൃസംഘടനയായ ഓള്‍ ഇന്ത്യ ബാങ്ക് എംപ്ലോയീസ് അസോസിയേഷന്‍ ആഗസ്റ്റ് 28ന് ആഹ്വാനംചെയ്ത പണിമുടക്ക് പിന്‍വലിച്ചു. അസോസിയേഷനും യൂനിയനും ഇന്ത്യന്‍ ബാങ്ക്‌സ് അസോസിയേഷന്‍, ബാങ്ക് ഓഫ് ഇന്ത്യ മാനേജ്‌മെന്റ് എന്നിവയുമായി നടത്തിയ ചര്‍ച്ചയിലാണ് ധാരണയായത്.

അനുശോചനപ്രമേയത്തിന്റെ കരടില്‍ അന്തര്‍ദേശീയ പട്ടികയിലാണ് മുശർറഫിന്റെ പേര് ഉള്‍പ്പെട്ടത്. അന്തിമപ്രമേയത്തില്‍ ഇത് ഉണ്ടായില്ലെങ്കിലും അതിനകം ചില കേന്ദ്രങ്ങള്‍ വിവാദമാക്കുകയും വിഷയം ബി.ജെ.പി അടക്കം ഏറ്റുപിടിക്കുകയും ചെയ്തതോടെയാണ് കേന്ദ്ര ധനവകുപ്പ് ബാങ്ക് ഓഫ് ഇന്ത്യ മാനേജ്‌മെന്റിനോട് അന്വേഷിക്കാന്‍ നിർദേശിച്ചത്. തുടർന്ന്, മാനേജ്‌മെന്റ് 13 ഭാരവാഹികള്‍ക്ക് വിശദീകരണംപോലും തേടാതെ കുറ്റപത്രം നല്‍കുകയായിരുന്നു.

അനാവശ്യ വിവാദം സൃഷ്ടിച്ചതിന് ചില ചാനലുകള്‍ക്കും പോര്‍ട്ടലുകള്‍ക്കും വ്യക്തികള്‍ക്കും എതിരെ ബാങ്ക് ഓഫ് ഇന്ത്യ സ്റ്റാഫ് യൂനിയന്‍ കൊച്ചി സിറ്റി പൊലീസ് സൈബര്‍ ക്രൈം വിഭാഗത്തിന് പരാതി നല്‍കിയതായി ഓള്‍ കേരള ബാങ്ക് എംപ്ലോയീസ് ഫെഡറേഷന്‍ കേരള ഘടകം ജനറല്‍ സെക്രട്ടറി ബി. രാംപ്രകാശ് പറഞ്ഞു. ക്രിമിനല്‍ ഗൂഢാലോചന ഉള്‍പ്പെടെ ചൂണ്ടിക്കാട്ടിയാണ് പരാതി. വിഷയത്തിൽ മുഖ്യമന്ത്രിക്കും പരാതി നല്‍കിയിരുന്നു.നല്‍കിയതായി ഓള്‍ കേരള ബാങ്ക് എംപ്ലോയീസ് ഫെഡറേഷന്‍ കേരള ഘടകം ജനറല്‍ സെക്രട്ടറി ബി. രാംപ്രകാശ് പറഞ്ഞു.  

Tags:    
News Summary - Disciplinary action averted: Bank Employees Association calls off strike

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.