റഷ്യൻ സൈന്യത്തിന്റെ അനുമതി; സന്ദീപിന്റെ മൃതദേഹം നാട്ടിലേക്ക് കൊണ്ടുവരും

ആമ്പല്ലൂർ/തൃശൂര്‍: റഷ്യന്‍ സൈനിക സംഘത്തിനു നേരെയുണ്ടായ യുക്രെയ്ന്‍ ഷെല്ലാക്രമണത്തില്‍ കൊല്ലപ്പെട്ട റഷ്യൻ സംഘത്തിലെ തൃക്കൂർ സ്വദേശി സന്ദീപിന്റെ (36) മൃതദേഹം നാട്ടിലേക്ക് കൊണ്ടുവരാൻ റഷ്യന്‍ സൈന്യത്തിന്റെ അനുമതി.

ഇതുസംബന്ധിച്ച വിവരം വെള്ളിയാഴ്ച വൈകീട്ട് ഇന്ത്യൻ എംബസി അധികൃതർ സന്ദീപിന്റെ കുടുംബത്തെ അറിയിച്ചു. സൈന്യത്തിന്റെ ഔദ്യോഗിക പരിശോധനയും എംബാം ഉൾപ്പെടെയുള്ള നടപടികളും പൂർത്തിയാക്കിയശേഷം മൃതദേഹം നാട്ടിലേക്കയക്കും.

അതേസമയം, സന്ദീപിന്റെ റഷ്യന്‍ യാത്രയെക്കുറിച്ച് അന്വേഷിക്കാൻ തൃശൂര്‍ റൂറല്‍ എസ്.പി ഉത്തരവിട്ടു. ചാലക്കുടി ഡിവൈ.എസ്.പിക്കാണ് അന്വേഷണ ചുമതല.

റഷ്യന്‍ സൈന്യത്തിനൊപ്പം യുദ്ധം ചെയ്യുന്നതിനിടെ യുക്രെയ്നിലെ ഡൊണെറ്റ്സ്കിൽ വെച്ചാണ് സന്ദീപ് കൊല്ലപ്പെട്ടത്. റഷ്യയിലെ റസ്‌തോവിലെ ആശുപത്രിയിലാണ് സന്ദീപിന്റെ മൃതദേഹമുള്ളത്.

സന്ദീപ് ഉള്‍പ്പെട്ട 12 അംഗ റഷ്യൻ പട്രോളിങ് സംഘം കൊല്ലപ്പെട്ട വിവരം മലയാളി അസോസിയേഷന്‍ വഴിയാണ് കുടുംബം അറിഞ്ഞത്. കഴിഞ്ഞ ഏപ്രിലിലാണ് ചാലക്കുടിയിലെ ഏജന്‍സി വഴി സന്ദീപും മലയാളികളായ മറ്റ് ഏഴുപേരും റഷ്യയിലേക്കു പോയത്.

Tags:    
News Summary - permission of the Russian military; Sandeep's body will be brought home

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.