സിദ്ധാർഥന്റെ മരണം: ഗവർണർ നടപടിക്ക്

കൽപറ്റ: പൂക്കോട് വെറ്ററിനറി സര്‍വകലാശാല വിദ്യാര്‍ഥിയായിരുന്ന സിദ്ധാര്‍ഥന്റെ ദുരൂഹമരണം അന്വേഷിക്കാൻ നിയോഗിച്ച കമീഷന്റെ റിപ്പോർട്ടിൽ ചാൻസലർകൂടിയായ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ തുടർനടപടികളിലേക്ക്. ഗവർണറാണ് കമീഷനെ നിയോഗിച്ചത്.

സര്‍വകലാശാല മുന്‍ വൈസ് ചാന്‍സലര്‍ എം.ആര്‍. ശശീന്ദ്രനാഥിന് ഗവര്‍ണര്‍ കാരണംകാണിക്കല്‍ നോട്ടീസ് നല്‍കി. 30 ദിവസത്തിനകം മറുപടി നല്‍കണമെന്നാണ് ആവശ്യപ്പെട്ടിരിക്കുന്നത്.

മുന്‍ ഡീന്‍ എം.കെ. നാരായണന്‍, അസി. വാര്‍ഡന്‍ ഡോ. ആര്‍. കാന്തനാഥന്‍ എന്നിവര്‍ക്കെതിരെ നടപടി സ്വീകരിച്ച് 45 ദിവസത്തിനകം വിവരം അറിയിക്കണമെന്ന് നിലവിലെ വി.സി കെ.എസ്. അനിലിനേട് ഗവർണർ ആവശ്യപ്പെട്ടിട്ടുമുണ്ട്. നാരായണനും കാന്തനാഥനും സസ്പെന്‍ഷനിലാണ്. ഇവര്‍ക്കെതിരെ കൂടുതല്‍ നടപടിക്ക് സാധ്യതയുണ്ട്. ഗവര്‍ണര്‍ നിയമിച്ച കമീഷന്‍ നല്‍കിയ റിപ്പോര്‍ട്ടിലെ വിവരങ്ങള്‍ വി.സിക്ക് കൈമാറി. റിപ്പോര്‍ട്ടിലെ കണ്ടെത്തലുകള്‍ പരിശോധിക്കാന്‍ നാലംഗ സമിതിയെയും നിയോഗിച്ചിട്ടുണ്ട്. 

Tags:    
News Summary - Siddharth's death: Governor to take action

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.