തിരുവനന്തപുരം: എൽ.ഡി.എഫ് കണ്‍വീനർ ഇ.പി. ജയരാജനുമായുള്ള പ്രകാശ് ജാവദേക്കറിന്റെ ചര്‍ച്ച സംസ്ഥാന നേതൃത്വത്തിന്റെ അറിവോടെയായിരുന്നെന്ന് ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്‍. ഇരുമുന്നണികളിലെയും അസംതൃപ്തരുമായി ചര്‍ച്ച നടത്തിയിട്ടുണ്ട്. ജൂണ്‍ നാല് കഴിയുമ്പോള്‍ പ്രതീക്ഷിക്കാത്ത പലരും എന്‍.ഡി.എയില്‍ എത്തും. ക്വിറ്റ് രാഹുല്‍, വെല്‍കം മോദി എന്നാണ് വയനാട്ടുകാര്‍ പറയുന്നത്. പ്രധാനമന്ത്രിയുടെ വികസന അജണ്ടക്ക് ജനം വോട്ട് ചെയ്യും. ഇടത്, വലത് മുന്നണികളുടെ മത്സരം ജനങ്ങളുടെ കണ്ണില്‍ പൊടിയിടാനാണ്. വയനാട്ടില്‍ രാഹുലിന് വിട പറയാന്‍ ജനങ്ങള്‍ തയാറെടുത്തിരിക്കുകയാണെന്നും സുരേന്ദ്രന്‍ മാധ്യമങ്ങളോട് പറഞ്ഞു.
‘ക്വിറ്റ് രാഹുൽ’ എന്ന് ജനം പറയുമ്പോൾ, കിറ്റിനേക്കുറിച്ചാണ് നിങ്ങൾ ചോദിക്കുന്നത്. ഇരു മുന്നണികളിലെയും പല പ്രമുഖരും പാർട്ടിയിലേക്ക് വരും. ഇപ്പോൾ നിങ്ങൾ കെ. സുധാകരൻ, ഇ.പി. ജയരാജൻ തുടങ്ങിയ പേരുകൾ മാത്രമേ കേൾക്കുന്നുള്ളൂ. ഒരിക്കലും ബി.ജെ.പിയിൽ ചേരില്ലെന്ന് നിങ്ങൾ കരുതുന്ന പല കക്ഷികളുടെയും നേതാക്കൾ ബി.ജെ.പിയുമായി ചർച്ച നടത്തിയിട്ടുണ്ട്. ജൂൺ നാലിന് ശേഷം കൂട്ടത്തോടെ എൽ.ഡി.എഫ്, യു.ഡി.എഫ് മുന്നണികളിലെ പല പ്രമുഖരും ബി.ജെ.പിയിൽ ചേരുമെന്നും സുരേന്ദ്രൻ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.