അടുത്ത സമ്പർക്കമില്ലാതെയും രണ്ടാം തരംഗത്തിൽ രോഗം പകരുന്നു -മുഖ്യമന്ത്രി

തിരുവനന്തപുരം: കോവിഡ് രണ്ടാം തരംഗത്തിൽ അടുത്ത സമ്പർക്കമില്ലാതെയും രോഗം പകരുന്നതായാണ് കാണുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. രോഗാണു ഏറെ നേരം അന്തരീക്ഷത്തിൽ തങ്ങിനിൽക്കുന്നു. ജനിതക വ്യതിയാനം വന്ന വൈറസിന് മനുഷ്യ ശരീരത്തിലേക്ക് കടക്കാൻ കഴിവ് കൂടുതലാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

സംസ്ഥാനത്ത് കോവിഡ് ശമനമില്ലാതെ തുടരുന്ന സാഹചര്യത്തിൽ കർശന നിയന്ത്രണങ്ങളിലേക്ക് കടക്കുകയാണ്. മേയ് നാല് മുതൽ ഒമ്പത് വരെ ദിവസങ്ങളിൽ കടുത്ത നിയന്ത്രണങ്ങളേർപ്പെടുത്താനാണ് തീരുമാനം. ഇതിന്‍റെ വ്യക്തമായ മാനദണ്ഡങ്ങൾ പുറപ്പെടുവിക്കും.

സംസ്ഥാനത്ത് ഏറ്റവുമുയർന്ന പ്രതിദിന കോവിഡ് നിരക്കാണ് ഇന്ന് രേഖപ്പെടുത്തിയത്. ഇന്ന് 38,607 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. 21,116 പേർ രോഗമുക്തി നേടി. 24 മണിക്കൂറിനിടെ 1,57,548 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 24.5 ആണ്. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 48 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 5259 ആയി. 

Tags:    
News Summary - disease spreading rapidly in the second wave without any further contact - CM

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.