നിലമ്പൂർ: സൈഡ് കൊടുക്കാത്തതിനെ ചൊല്ലി സ്കൂട്ടർ യാത്രികനും കാർ യാത്രകാരനും തമ്മിലുണ്ടായ തർക്കം അടിപിടിയിൽ കലാശിച്ചു. വീഴ്ചയിൽ സാരമായി പരിക്കേറ്റ സ്കൂട്ടർ യാത്രികനെ കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. നിലമ്പൂർ സ്വദേശി പുളിക്കൽ മുസ്തഫ എന്ന മുത്തുവിനാണ് (53) പരിക്കേറ്റത്.
ബുധനാഴ്ച രാവിലെ പത്തരയോടെ നിലമ്പൂർ ടൗണിലാണ് സംഭവം. സൈഡ് തന്നില്ലെന്ന് പറഞ്ഞ് സ്കൂട്ടർ യാത്രികൻ തെൻറ ഹെൽമറ്റുമായി കാർ ഡ്രൈവർ വല്ലപ്പുഴയിലെ ചീരകുഴിയിൽ പ്രവീണിെൻറ (26) അടുത്തേക്ക് ചെന്നു. അരിക് തരാത്തതുമായി ബന്ധപ്പെട്ട് ഇരുവരും തർക്കിച്ചു. ഇതിനിടയിൽ തള്ളിമാറ്റുന്നതിനിടെ മുസ്തഫ റോഡിൽ മലർന്നടിച്ചു വീഴുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. വീഴ്ചയിൽ തലയുടെ പിൻഭാഗത്ത് മുറിവേറ്റു. മുറിവ് സാരമുള്ളതിനാൽ കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. പ്രവീണിനെതിരെ നിലമ്പൂർ പൊലീസ് കേസെടുത്തിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.