കോട്ടയം: എൻ.ഡി.എ ബന്ധം ഉപേക്ഷിച്ചുവന്ന പി.സി. തോമസിെൻറ കേരള കോൺഗ്രസുമായുള്ള ജോസഫ് വിഭാഗത്തിെൻറ ലയനത്തിൽ ജോസഫ് വിഭാഗത്തിലും യു.ഡി.എഫിലും മുറുമുറുപ്പ്. ജോസഫ് ഗ്രൂപ്പിലൂടെ പി.സി. തോമസ് യു.ഡി.എഫിെൻറ ഭാഗമാകുേമ്പാൾ ഇനി എല്ലാതലത്തിലും അംഗീകാരം നൽകേണ്ടിവരുമെന്നതാണ് മുന്നണിയിൽ ഒരുവിഭാഗത്തിെൻറ അതൃപ്തിക്ക് കാരണമെങ്കിൽ ജോസഫ് ഗ്രൂപ്പിൽ തോമസ് രണ്ടാമനാകുന്നതിലെ ആശങ്കയിലാണ് ജോസഫിന് തൊട്ടടുത്തുള്ള പല നേതാക്കളും. പുതിയ സംവിധാനത്തിൽ പി.ജെ. ജോസഫ് ചെയർമാനും തോമസ് ഡെപ്യൂട്ടി ചെയർമാനുമാണ്. യു.ഡി.എഫ് അധികാരത്തിലെത്തിയാൽ തോമസിെൻറ ഇടപെടലുകൾ പാർട്ടിയെ പ്രതിസന്ധിയിലാക്കുമെന്നതും പലരുടെയും ആശങ്ക ഇരട്ടിപ്പിക്കുന്നു. േജാസഫ് ഗ്രൂപ്പിനെ തോമസ് വിഭാഗം ഹൈജാക്ക് ചെയ്യുമെന്ന് ചൂണ്ടിക്കാട്ടുന്നവരും നിരവധിയുണ്ട്. ജനാധിപത്യ കേരള കോൺഗ്രസിൽനിന്ന് ഒരുവിഭാഗം ജോസഫ് ഗ്രൂപ്പിലെത്തിയതുമുതൽ നേതൃതലത്തിൽ പ്രതിസന്ധി രൂക്ഷമാണ്. തോമസിെൻറ വരവോടെ ഇത് കൂടുതൽ ശക്തിപ്രാപിക്കുകയാണ്.
അതേസമയം തോമസിെൻറ സാന്നിധ്യം കേരള കോൺഗ്രസിെൻറ ശക്തി വർധിപ്പിച്ചെന്ന വിലയിരുത്തലിലാണ് ജോസഫ്. ഇക്കാര്യം അദ്ദേഹം പരസ്യമായി പറഞ്ഞിട്ടുണ്ട്. സ്ഥാനമാനങ്ങൾ ലഭിക്കാത്ത സാഹചര്യത്തിലാണ് തോമസ് എൻ.ഡി.എ വിട്ടതെന്നുവരെ എതിരാളികൾ ചൂണ്ടിക്കാട്ടുന്നു. തെരഞ്ഞെടുപ്പിൽ പാർട്ടിയുടെ രജിസ്ട്രേഷനും ചിഹ്നവും ഇല്ലാതെ പ്രതിസന്ധിയിലായ ജോസഫിെന സഹായിക്കുകയെന്ന ലക്ഷ്യത്തിലാണ് തോമസുമായി ചേർന്ന് പ്രവർത്തിക്കാൻ യു.ഡി.എഫ് പച്ചക്കൊടി കാട്ടിയത്. ഇതിന് ഉമ്മൻ ചാണ്ടിതന്നെ നേതൃത്വം നൽകി.
മാണി വിഭാഗത്തിൽനിന്ന് പുറത്തുപോയ തോമസ് നേരത്തേ പാലാ സീറ്റിൽ മത്സരിക്കാൻ യു.ഡി.എഫിനെ സമീപിച്ചിരുന്നു. എന്നാൽ, തോമസിെൻറ സാന്നിധ്യം ദോഷം ചെയ്യുമെന്ന നിഗമനത്തിൽ ആ നിർദേശം അന്ന് തള്ളി. പിന്നീട് ജോസഫുമായി പലവട്ടം ചർച്ച തുടർന്നു. പാർട്ടിയുടെ പേരും ചിഹ്നവും ഇല്ലാത്ത അവസ്ഥയിൽ തോമസിെൻറ സാന്നിധ്യം ആവശ്യമായപ്പോൾ ലയനത്തിന് ജോസഫ് നിർബന്ധിതനായി. ഇതോടെ ജോസഫ് വിഭാഗത്തിന് കേരള കോണ്ഗ്രസ് എന്ന പേരും സൈക്കിൾ ചിഹ്നവും കിട്ടും. ജോസഫിെൻറ 10 സ്ഥാനാർഥികൾക്കും ഒരേചിഹ്നത്തിൽ മത്സരിക്കാനും കഴിയും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.