ഇന്ത്യയിൽ വിയോജിപ്പ് ക്രിമിനൽ കുറ്റമായി മാറുന്നു -എം.ബി. രാജേഷ്

കൊച്ചി: രാജ്യത്ത് വിയോജിപ്പ് ക്രിമിനൽ കുറ്റമായി മാറുന്നുവെന്ന് നിയമസഭ സ്പീക്കർ എം.ബി. രാജേഷ്. പാർലമെന്റ് ജനാധിപത്യ ശോഷണം നേരിടുകയാണ്. പാർലമെന്റിൽ വാക്കുകൾ നിരോധിക്കുന്നത് പ്രതിപക്ഷ ശബ്ദം ഇല്ലാതാക്കാനാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. മീഡിയ വൺ ചാനലിന്റെ പരിപാടിയിൽ സംസാരിക്കുകയായിരുന്നു സ്പീക്കർ.

പാർലമെന്റിൽ അഴിമതിയെ കുറിച്ച് മിണ്ടാൻ പാടില്ല. പിന്നെ നമ്മളെന്തു ചെയ്യും? ഇന്ത്യ എവിടെ എത്തി നിൽക്കുന്നു എന്ന പശ്ചാത്തലത്തിലാണ് ഇതിനെ കാണേണ്ടതെന്നും സ്പീക്കർ വ്യക്തമാക്കി. എം.എം. മണി വിവാദത്തിലെ റൂളിങ് പൊതു സമൂഹത്തിനും ബാധകമാണ്. രാഷ്ട്രീയത്തിലെ ആശയ വിനിമയം ജനാധിപത്യപരമാക്കാൻ കൂടുതൽ ഉത്തരവാദിത്തം ഇടതുപക്ഷത്തിനാണെന്നും എം.ബി. രാജേഷ് കൂട്ടിച്ചേർത്തു. 

Tags:    
News Summary - Dissent becomes a criminal offense in India -MB Rajesh

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.