കോഴിക്കോട്: ബാറുകളുടെ ദൂരപരിധി പുതുക്കി നിശ്ചയിച്ചത് വിനോദസഞ്ചാര മേഖലയെ ബാധിക്കാതിരിക്കാനാണെന്ന് എക്സൈസ് മന്ത്രി ടി.പി. രാമകൃഷ്ണൻ. വിനോദ സഞ്ചാരികളുടെ അസൗകര്യം കണക്കിെലടുത്താണ് ദൂരപരിധിയിൽ മാറ്റം വരുത്തിയത്. പഴയ ദൂരപരിധി പുനഃസ്ഥാപിക്കുക മാത്രമാണ് ചെയ്തതെന്നും മന്ത്രി പറഞ്ഞു.
ദൂരപരിധിയിെല മാറ്റം മദ്യനയത്തിെൻറ ഭാഗമാണ്. കഴിഞ്ഞ സർക്കാറിെൻറ കാലത്തുണ്ടായിരുന്ന ബിവറേജസ് ഒൗട്ട്ലെറ്റുകളിൽ കൂടുതൽ ഒരെണ്ണം പോലും സർക്കാർ വർധിപ്പിച്ചിട്ടില്ല. ഒൗട്ട്ലെറ്റുകൾക്ക് ദൂരപരിധി ഭേദഗതി ബാധകമല്ലെന്നും അദ്ദേഹം പറഞ്ഞു.
ബാറുകളുടെ ദൂരപരിധി 200 മീറ്ററില്‍ നിന്ന് 50 മീറ്ററായാണ് കുറച്ചത്. ഫോര്‍ സ്റ്റാര്‍, ഫൈവ് സ്റ്റാര്‍, ഹെറിറ്റേജ് ബാറുകള്‍ക്കാണ് ഇളവ് അനുവദിച്ചിട്ടുള്ളത്. ത്രീസ്റ്റാര്‍ ബാറുകള്‍ക്കുള്ള ദൂരപരിധി 200 മീറ്ററായി തുടരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.