കടമ്പനാട് വില്ലേജ് ഓഫീസറുടെ മരണം: ജില്ല കലക്ടർ റിപ്പോർട്ട് തേടി

പത്തനംതിട്ട: കടമ്പനാട്ട് വില്ലേജ് ഓഫിസർ മനോജിന്‍റെ മരണത്തിൽ ജില്ല കലക്ടർ റിപ്പോർട്ട് തേടി. വില്ലേജ് ഓഫിസറുടെ മരണത്തിൽ സമഗ്ര അന്വേഷണം നടത്തണമെന്നാവശ്യപ്പെട്ട് അടൂർ താലൂക്കിലെ 12 വില്ലേജ് ഓഫിസർമാർ കലക്ടർക്ക് പരാതി നൽകിയിരുന്നു. ഇതേതുടർന്ന് ആർ.ഡി.ഒയോടാണ് റിപ്പോർട്ട് തേടിയിരിക്കുന്നത്. ആർ.ഡി.ഒയുടെ റിപ്പോര്‍ട്ട് ലാൻഡ് റവന്യൂ കമീഷ്ണർക്ക് കൈമാറും.

അടൂർ കടമ്പനാട് വില്ലേജ് ഓഫീസർ ഇളംപള്ളിൽ പയ്യനല്ലൂർ കൊച്ചുതുണ്ടിൽ മനോജിനെ (47) വീടിൻറെ ഒന്നാമത്തെ നിലയിലെ കിടപ്പുമുറിയിലാണ് തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. അടൂർ സി.ഐയുടെ നേതൃത്വത്തിലാണ് അന്വേഷണം പുരോഗമിക്കുന്നത്. വില്ലേജ് ഓഫീസർ മനോജ് ഉപയോഗിച്ചിരുന്ന രണ്ട് ഫോണുകളിലെ കോൾ വിവരങ്ങളാണ് പരിശോധിക്കുന്നത്.

മനോജിന് ഔദ്യോഗിക ജീവിതത്തിൽ ഭീഷണിയും സമ്മർദ്ദങ്ങളും ഉണ്ടായിരുന്നെന്ന് ബന്ധുക്കൾ പറയുന്നു. കടമ്പനാട് വില്ലേജ് ഓഫീസിൽ ജോലി സംബന്ധമായും ഭരണപക്ഷ നേതാക്കളിൽ നിന്നും സമ്മർദ്ദമുണ്ടായിരുന്നു.

ഭരണകക്ഷി നേതാക്കളിൽനിന്ന് നേതാവിൽ നിന്ന് കടുത്ത സമ്മർദ്ദമാണ് കടമ്പനാട് ജോലിക്കെത്തിയ വില്ലേജ് ഓഫീസർമാർക്ക് ഉണ്ടായിട്ടുള്ളത്. സമ്മർദ്ദം അതിജീവിക്കാൻ കഴിയാത്ത ഉദ്യോഗസ്ഥർ അവധിയെടുക്കുകയോ സ്ഥലംമാറ്റം വാങ്ങി പോകുകയോ ചെയ്യുകയായിരുന്നു പതിവ്. ഇവരുടെ ഭീഷണി മൂലം കുണ്ടറ സ്വദേശിയായ വില്ലേജ് ഓഫീസർ കടമ്പനാട് നിന്ന് സ്ഥലംമാറ്റം വാങ്ങി പോവുകയായിരുന്നെന്നും മനോജിന്റെ ബന്ധു ശിവൻകുട്ടി പറഞ്ഞു.

Tags:    
News Summary - District Collector seeks report on Death of Kadambanad village officer

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.