മലപ്പുറം: സമസ്തയിലെ വിഭാഗീയത അവസാനിപ്പിക്കാൻ നേതൃത്വം വിളിച്ച സമവായ ചർച്ച തിങ്കളാഴ്ച വൈകീട്ട് മലപ്പുറത്ത്. പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ, ജിഫ്രി മുത്തുക്കോയ തങ്ങൾ, എം.ടി. അബ്ദുല്ല മുസ്ലിയാർ, പി.കെ. കുഞ്ഞാലിക്കുട്ടി തുടങ്ങിയ ലീഗിന്റെയും സമസ്തയുടെയും പ്രമുഖ നേതാക്കൾ ചർച്ചയിൽ പങ്കെടുക്കുമെന്നാണ് വിവരം. ലീഗ് അനുകൂല, വിരുദ്ധ ചേരികളുടെ പരസ്യപ്പോര് അവസാനിപ്പിക്കുകയാണ് ചർച്ചയുടെ ലക്ഷ്യം.
ഇരു വിഭാഗങ്ങളെയും ഒരുമിച്ചിരുത്തി പ്രശ്നപരിഹാരം കണ്ടെത്താനാണ് നേതൃത്വത്തിന്റെ ശ്രമം. സമസ്തയുടെ കീഴ്ഘടകങ്ങളിലുള്ള സംസ്ഥാന നേതാക്കൾ അടക്കമുള്ളവർ പോർവിളികളുമായി പരസ്യമായി രംഗത്തെത്തിയ സാഹചര്യത്തിലാണ് അടിയന്തര യോഗം വിളിച്ച് നേതൃത്വത്തിന്റെ ഇടപെടൽ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.