എല്ലാ ദുരൂഹ മരണങ്ങളിലും ഡി.എൻ.എ പരിശോധന നിർബന്ധമാക്കണമെന്ന് ഡി.ജി.പി

തിരുവനന്തപുരം: കൊലപാതകം, അസ്വാഭാവിക മരണം, ബലാത്സംഗക്കൊല തുടങ്ങിയ എല്ലാ ദുരൂഹ മരണങ്ങളിലും ഡി.എന്‍.എ പരിശോധന നിർബന്ധമായും നടത്തണമെന്ന് പൊലീസ് മേധാവി അനില്‍കാന്ത് അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് നിർദേശം നൽകി. ഇത്തരം സംഭവങ്ങളിൽ ആദ്യം തന്നെ ഡി.എന്‍.എ പരിശോധന നടത്താത്തത് പിന്നീട് കേസന്വേഷണത്തെ ബാധിക്കുമെന്നതിനെ കുറിച്ച് ക്രൈംബ്രാഞ്ച് മേധാവി നല്‍കിയ കത്തിന്റെ അടിസ്ഥാനത്തിലാണ് പുതിയ നിര്‍ദേശം.

കുറ്റകൃത്യം നടന്ന സ്ഥലത്ത് നിന്ന് ലഭിക്കുന്ന തെളിവുകൾ ആദ്യം ഡി.എൻ.എ പരിശോധനയ്ക്ക് അയക്കണം. സാമ്പിൾ സുരക്ഷിതമായി സൂക്ഷിക്കാനും സയന്റിഫിക് ഓഫിസർമാർക്ക് കൈമാറാനും ഡി.ജി.പി നിർദേശിച്ചു. എന്നാൽ ഇക്കാര്യങ്ങൾ ആവശ്യപെടാതിരിക്കുന്നതാണ് പ്രധാനവീഴ്ചയെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

ക്രൈം സ്പോട്ടിൽ നിന്ന് ലഭിക്കുന്ന ആവശ്യമായ സാമ്പിളുകൾ മാത്രം ഡി.എൻ.എ പരിശോധനയ്ക്ക് അയച്ചാൽ മതിയെന്നായിരുന്നു നേരത്തെയുള്ള നിർദേശം. എന്നാൽ പുതിയ നിർദേശം അനുസരിച്ച് സംഭവ സ്ഥലത്തെ പരിശോധനയിൽ നിന്നും ലഭിക്കുന്ന വസ്തുക്കളും, ഇരയുടെ ശരീരത്തില്‍നിന്നോ മൃതദേഹത്തില്‍നിന്നോ കിട്ടുന്ന വസ്തുക്കളും അന്വേഷണത്തിന്റെ ആദ്യഘട്ടത്തില്‍ത്തന്നെ ഡി.എന്‍.എ പരിശോധനയ്ക്ക് അയക്കണം. പിന്നീടുള്ള പരിശോധനകൾക്കായി സൂക്ഷിക്കാന്‍ സാംപിള്‍ സയന്റിഫിക് ഓഫിസര്‍ക്ക് കൈമാറണമെന്നും നിര്‍ദേശമുണ്ട്.

Tags:    
News Summary - DNA test should be carried out for all mysterious deaths, DGP directed

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.