ആറ്റിങ്ങൽ: സഹോദരീ ഭർത്താവിനെ ആക്രമിച്ച സംഭവത്തിൽ പ്രതിയായ ഡോക്ടർ റിമാൻഡിൽ. ചിറയിൻകീഴ് ആനത്തലവട്ടം ബീച്ച് റോഡ് ദീപ്തി കോട്ടേജിൽ ഡോ. ഡാനിഷ് ജോർജ് (28) ആണ് റിമാൻഡിലായത്.
വെള്ളിയാഴ്ച ഊട്ടിയിൽനിന്ന് കസ്റ്റഡിയിലെടുത്ത ഡാനിഷിനെ ശനിയാഴ്ച ആറ്റിങ്ങലിൽ എത്തിച്ച് അറസ്റ്റ് രേഖപ്പെടുത്തി. പ്രതിയെ സംഭവസ്ഥലെത്തത്തിച്ച് തെളിവെടുപ്പ് നടത്തി. തെളിവെടുപ്പിന് ശേഷം ആറ്റിങ്ങൽ ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. പട്ടികജാതി പീഡനം, കൊലപാതകശ്രമം ഉൾപ്പെടെ ആണ് പ്രതിക്കെതിരെ ചുമത്തിയിട്ടുള്ളത്.
ഒക്ടോബർ 31ന് നടന്ന സംഭവത്തിന് പിന്നാലെ പ്രതി തമിഴ്നാട്ടിലേക്ക് കടക്കുകയായിരുന്നു. ഡാനിഷിെൻറ സഹോദരി ദീപ്തി പട്ടികജാതിക്കാരനായ മിഥുൻ കൃഷ്ണനെ പ്രണയിച്ച് വിവാഹം കഴിച്ചു. മിഥുനോട് ക്രിസ്തു മതത്തിലേക്ക് മാറുകയോ ദീപ്തിയെ ഉപേക്ഷിക്കുകയോ വേണമെന്ന് ഡാനിഷ് ആവശ്യപ്പെട്ടു. വിസ്സമ്മതിച്ചതോടെ മർദിക്കുകയായിരുന്നു.
മിഥുൻ തിരുവനന്തപുരം മെഡിക്കൽ കോളജിൽ ചികിത്സയിലാണ്. ആറ്റിങ്ങൽ ഡിവൈ.എസ്.പി സുനീഷ്ബാബുവിെൻറ നേതൃത്വത്തിലുള്ള സംഘമാണ് അറസ്റ്റ് ചെയ്തത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.