അബോധാവസ്ഥയിൽ കണ്ടെത്തിയ ഡോക്ടർ മരിച്ചു

കോഴിക്കോട്: മെഡിക്കൽ കോളജിന് സമീപം താമസസ്ഥലത്ത് അബോധാവസ്ഥയിൽ കണ്ടെത്തിയ ഡോക്ടർ മരിച്ചു. പത്തനംതിട്ട പന്തളം പൂഴിക്കാട് കൂട്ടംവെട്ടിയിൽ ദാറുസ്സലാം വീട്ടിൽ ഡോ. മുഹമ്മദ് മസൂദ് ഖാൻ (32) ആണ് മരിച്ചത്.

മുറിയിൽ അബോധാവസ്ഥയിൽ കണ്ട ഡോക്ടറെ നാട്ടുകാർ മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു. മൃതദേഹം മോർച്ചറിയിലേക്ക് മാറ്റി.

കോഴിക്കോട് മെഡിക്കൽ കോളജിൽ എം.ബി.ബി.എസും പി.ജിയും കഴിഞ്ഞ ഡോക്ടർ നിലവിൽ ബംഗളൂരുവിലാണ് ജോലി ചെയ്യുന്നത്.

Tags:    
News Summary - doctor was found unconscious died at Calicut

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.