കോഴിക്കോട്: ഐ.പി.എസ് ഉദ്യോഗസ്ഥരെല്ലാം ബി.ജെ.പിക്കാരെയും ആർ.എസ്.എസുകാരെയും കണ്ട് വണങ്ങണമെന്ന് ആരാണ് പറഞ്ഞതെന്നും സി.പി.ഐ അത് അംഗീകരിക്കില്ലെന്നും പാർട്ടിയുടെ മുതിർന്ന നേതാവ് പന്ന്യൻ രവീന്ദ്രൻ. കോഴിക്കോട്ട് ഐ.വി. ശശാങ്കൻ അനുസ്മരണം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഐ.പി.എസുകാർ കേരളത്തിൽ എത്തിയാൽ ഇടുപക്ഷ ജനാധിപത്യ മുന്നണി പറയുന്നത് കേൾക്കണം.
സംസ്ഥാനങ്ങളിലേക്ക് നിയമിക്കപ്പെടുന്ന ഐ.പി.എസുകാരുടെ മുഴുവൻ ഉത്തരവാദിത്തവും സംസ്ഥാന സർക്കാറിനാണ്. അവരുടെ കാര്യത്തിൽ സംസ്ഥാനമാണ് നടപടി സ്വീകരിക്കേണ്ടത്. സംസ്ഥാനങ്ങൾക്ക് ഒരു കാര്യവുമില്ലെന്നുപറഞ്ഞ് ന്യായീകരിക്കുന്നതിൽ അർഥമില്ല.
ചില ആളുകൾക്ക് ആർ.എസ്.എസുകാരെ പോയി കാണുന്നതും അവരുടെ കാലുപിടിച്ച് വന്ദിക്കുന്നതും വലിയ സന്തോഷമുള്ള കാര്യമാണ്. ഐ.പി.എസുകാർക്ക് ആർ.എസ്.എസുകാരനെ കാണാം എന്നാണ് വ്യാഖ്യാനിക്കുന്നത്. ഇതൊന്നും നല്ലതല്ലെന്നും ജനങ്ങൾ സ്വീകരിക്കില്ലെന്നും പന്ന്യൻ ഓർമിപ്പിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.