കെ.ജി.എം.ഒ.യുടെ ആഭിമുഖ്യത്തിൽ സെക്രട്ടേറിയറ്റിന് മുന്നിൽ നിൽപ്​ സമരം നടത്തുന്ന ഡോക്ടർമാർ കാൽനടക്കാരെ പരിശോധിക്കുന്നു

ഡോക്​ടർമാർ തെരുവിൽ രോഗനിർണയ ക്ലിനിക്​ നടത്തി

തിരുവനന്തപുരം: നിൽപ് സമരത്തിന്‍റെ ഭാഗമായി സെക്രട്ടേറിയറ്റ് പടിക്കൽ ജീവിതശൈലീ രോഗ നിർണയ ക്ലിനിക്ക്​ നടത്തി ഡോക്ടർമാർ. നൂറോളംപേർ ക്ലിനിക്കിന്‍റെ സേവനം പ്രയോജനപ്പെടുത്തി. ശമ്പളപരിഷ്കരണത്തി​ലെ അപാകത പരിഹരിക്കണമെന്നാവശ്യപ്പെട്ട്​ സമരം മൂന്നാഴ്ച പിന്നിട്ടിട്ടും പരിഹാരമുണ്ടാകാത്ത സാഹചര്യത്തിലാണ്​ ​വേറിട്ട സമരങ്ങളിലേക്ക്​ കെ.ജി.എം.ഒ.എ കടന്നത്​.

സംസ്ഥാന സമിതി അംഗം ഡോ. സുനിൽകുമാർ ധർണ ഉദ്ഘാടനം ചെയ്തു. ഡോ.ബാലചന്ദർ, ഡോ. ജീവൻ നായർ, ഡോ. ഹരികൃഷ്ണൻ, ഡോ. ഗണേഷ്, ഡോ. മാത്യു, ഡോ. ജിജോ, ഡോ. അരുൺ ജയപ്രകാശ്, ഡോ. ഡിവീൻ, ഡോ. മനേഷ്, ഡോ. ജെയ്സൺ, ഡോ. ബെറ്റി എന്നിവർ സംസാരിച്ചു. 

Tags:    
News Summary - Doctors conduct a diagnostic clinic on the street

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.