തിരുവനന്തപരും: പണിമുടക്കുന്ന ഡോക്ടര്‍മാരുമായി ചര്‍ച്ച നടത്തുകയില്ല എന്ന ദുര്‍വാശി ഉപേക്ഷിച്ച് സര്‍ക്കാര്‍ ചര്‍ച്ചക്ക് തയാറാവണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല.
പാവപ്പെട്ട ആയിരക്കണക്കിന് രോഗികള്‍ക്ക് ചികിത്സ നിഷേധിക്കപ്പെട്ടിരിക്കുകയാണ്. സ്വകാര്യ ആശുപത്രികളില്‍ പോകാന്‍ കഴിവില്ലാത്തവര്‍ നരകയാതന അനുഭവിക്കുകയാണ്. അവരുടെ ജീവന്‍ പന്താടപ്പെടുകയാണ്. ഈ ഘട്ടത്തില്‍ പണിമുടക്കിയവരുമായി ചര്‍ച്ച നടത്തുകയില്ലെന്ന ജനാധിപത്യ വിരുദ്ധമായ നയമാണ് ആരോഗ്യ മന്ത്രി ഷൈലജ ടീച്ചര്‍ സ്വീകരിച്ചിരിക്കുന്നത്.
ചർച്ചക്ക് പകരം അച്ചടക്ക നടപടി സ്വീകരിക്കുമെന്ന് പറഞ്ഞ് മന്ത്രി ഡോക്ടര്‍മാരെ ഭീഷണിപ്പെടുത്തുന്നു. സമരത്തിന് നേതൃത്വം നല്‍കുന്ന ഡോക്ടര്‍മാരെ സ്ഥലം മാറ്റുകയും പ്രബേഷന്‍കാരെ പിരിച്ചു വിടുമെന്ന് പറയുകയും ചെയ്യുന്നു. മന്ത്രിയുടെ ധാര്‍ഷ്ട്യം പ്രശ്‌നം വഷളാക്കുകയേ ഉള്ളൂ. ഡോക്ടര്‍മാരുമായി ചര്‍ച്ച നടത്തി അവരെ വിശ്വാസത്തിലെടുക്കാതെയും അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കാതെയും പരിഷ്‌കാരം അടിച്ചേൽപ്പിച്ചതാണ് കുഴപ്പങ്ങള്‍ക്ക് കാരണമായത്. അതിനാല്‍ മന്ത്രി അടിയന്തിരമായി ദുരഭിമാനം വെടിഞ്ഞ് സമരക്കാരുമായി ചര്‍ച്ചയക്ക് തയ്യാറാവണം. സര്‍ക്കാര്‍ ചര്‍ച്ചക്ക് തയാറായാല്‍ ചികിത്സ നിഷേധിക്കപ്പെടുന്ന സാധുക്കളെ ഓര്‍ത്ത് സമരം ചെയ്യുന്ന ഡോക്ടര്‍മാരും സഹകരിക്കണമെന്ന് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.