തിരുവനന്തപുരം: യുെക്രയ്ൻ യുദ്ധക്കാഴ്ചകളും യുദ്ധ സാഹചര്യം സൃഷ്ടിക്കുന്ന ഭീതിയും പ്രമേയമാക്കിയ മരിയുപോളിസ്, ട്രെഞ്ചസ് എന്നിവ ഉൾപ്പെടെ 57 ചിത്രങ്ങൾ രാജ്യാന്തര ഹ്രസ്വചിത്ര മേളയുടെ നാലാം ദിനം പ്രദർശിപ്പിക്കും. സ്ത്രീകളുടെ കാഴ്ചപ്പാടും പ്രതികരണങ്ങളുമായി ഐ ഫോണിൽ ചിത്രീകരിച്ച ഐ ടൈൽസ് വിഭാഗത്തിലെ അഞ്ചു ചിത്രങ്ങളുടെ പ്രദർശനവും തിങ്കളാഴ്ചയാണ്. ലിത്വാനിയൻ സംവിധായകനായ മൻതാസ് ക്വൊദാരാവിഷ്യസാണ് യുെക്രയ്നിലെ മരിയുപോളിസ് നഗരത്തിലെ ജനങ്ങൾക്ക് സമർപ്പിച്ചിരിക്കുന്ന ചിത്രം നിർമിച്ചത്.
ബർലിൻ ഉൾപ്പടെ നിരവധിമേളകളിൽ പ്രദർശിപ്പിച്ച ഈ ഡോക്യുമെന്ററിയുടെ രണ്ടാം ഭാഗമായ മരിയുേപാളിസ് -2 ഐ.ഡി.എസ്.എഫ്.എഫ് കെ യിലെ ഉദ്ഘാടന ചിത്രമായിരുന്നു.ഉെക്രയ്ൻ- റഷ്യ സംഘർഷ പശ്ചാത്തലത്തിൽ കിടങ്ങുകളിലെ യുവ സൈനികരുടെ ജീവിതം പ്രമേയമാക്കിയ ഡോക്യുമെന്ററിയാണ് ട്രെഞ്ചസ്. മറാത്തിച്ചിത്രം ഡിസ്റ്റോർറ്റഡ് മിറേഴ്സ്, ഹിന്ദി ചിത്രങ്ങളായ മൽബറി, വൈ മാ, തമിഴ് ചിത്രങ്ങളായ അകമുഖം, സ്പേയ്സസ് എന്നിവയാണ് ഐ ടെയിൽസ് വിഭാഗത്തിൽ തിങ്കളാഴ്ച പ്രദർശിപ്പിക്കുന്നത്.
കോവിഡ് മൂലം പട്ടിണിയിലായ ദിവസക്കൂലിക്കാരനും മകനും നിലനിൽപ്പിനായി നടത്തുന്ന പലായനത്തിന്റെ കഥയാണ് ഈ വിഭാഗത്തിലെ സവിതാ സിങ് ചിത്രം മൽബറി പങ്കുെവക്കുന്നത്. സംഗീതത്തിന്റെ അകമ്പടിയോടെ ജീവിത യാഥാർഥ്യങ്ങൾ അവതരിപ്പിക്കുന്ന നാലു മ്യൂസിക് വിഡിയോകളും തിങ്കളാഴ്ച പ്രദർശിപ്പിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.