തിരുവനന്തപുരം: സിൽവർ ലൈൻ ഭൂമി സർവേക്കുള്ള വിജ്ഞാപനത്തിന് അഞ്ചു മാസം മുമ്പേ കല്ലുകള്‍ക്ക് കരാര്‍ നല്‍കിയതിന്റെ രേഖകളും പുറത്ത്. കല്ലിടൽ കെ-റെയിൽ തീരുമാനപ്രകാരമാണെന്ന് വ്യക്തമാക്കുന്നതാണിത്. അതിരടയാളമായി കല്ലുകള്‍ തന്നെ മതിയെന്ന് കെ-റെയില്‍ നേരത്തേ തീരുമാനിച്ചെന്നാണ് ഇതിൽനിന്ന് ബോധ്യമാകുന്നത്. റവന്യൂ വകുപ്പ് വിജ്ഞാപനമനുസരിച്ച് ഭൂമി സര്‍വേക്കാണ് കല്ലിടുന്നത് എന്നായിരുന്നു കെ-റെയിലിന്റെ വാദം.
സാമൂഹികാഘാത പഠനത്തിന് കല്ലിടുന്നത് സർക്കാറും കെ-റെയിലും റവന്യൂ വകുപ്പും ചേർന്നെടുത്ത പൊതുതീരുമാനമാണെന്നും കെ-റെയിൽ വിശദീകരിച്ചിരുന്നു. അത് അംഗീകരിക്കുന്ന തരത്തിൽ, സാധ്യതാപഠനം ഭൂമി ഏറ്റെടുക്കലിന്റെ ഭാഗമായുള്ളതാണെന്ന സർക്കാർ വിജ്ഞാപനവും വന്നു. എന്നാല്‍, കല്ലിടാൻ റവന്യൂ വകുപ്പല്ല നിർദേശിച്ചതെന്നും എന്നാൽ, ഭൂമി ഏറ്റെടുക്കില്ലെന്ന് സർക്കാർ എവിടെയും പറഞ്ഞിട്ടില്ലെന്നും റവന്യൂമന്ത്രി കെ. രാജൻ കഴിഞ്ഞദിവസം വ്യക്തമാക്കിയിരുന്നു. റവന്യൂ വകുപ്പ് വിജ്ഞാപനം വരുന്നതിന് മാസങ്ങൾക്കുമുമ്പേ കല്ലിടലിനുള്ള ചർച്ച പുരോഗമിച്ചിരുന്നെന്നാണ് ഇതെല്ലാം നൽകുന്ന സൂചന. സിൽവർ ലൈനിൽ സർവേക്കായുള്ള കല്ലുകൾക്ക് മാത്രം കെ-റെയിൽ ഇതുവരെ ചെലവിട്ടത് രണ്ടു കോടിയിലേറെ രൂപയാണ്. കല്ല് എത്തിക്കാനുള്ള ചുമതല അഞ്ച് റീച്ചുകളായി തിരിച്ച് ടെൻഡർ വിളിച്ചാണ് സ്വകാര്യ ഏജൻസിക്ക് നൽകിയിത്. ഒരു കല്ലിന് 1000- 1100 രൂപവരെയാണ് വില. 20,000 കല്ലുകൾ ഇതുവരെ എത്തിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.