നായ കുറുകെ ചാടി ബൈക്ക് മറിഞ്ഞ് രണ്ട് പേർക്ക് പരിക്ക്

കല്ലടിക്കോട്: നായ കുറുകെ ചാടി ബൈക്ക് മറിഞ്ഞ് രണ്ട് യാത്രക്കാർക്ക് സാരമായി പരിക്കേറ്റു. പാലക്കാട് - കോഴിക്കോട് ദേശീയപാതയിൽ മീൻ വല്ലം പാതക്കടുത്ത് തുപ്പനാട് ഭാഗത്താണ് അപകടം.

കരിമ്പ കല്ലടിക്കോട് സഹദേവൻ എന്നയാൾക്കും കൂടെ യാത്ര ചെയ്ത സുഹൃത്തിനുമാണ് പരിക്കേറ്റത്. ഇവരെ പാലക്കാട് ജില്ല ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

സഹദേവന് തലക്ക് അഞ്ച് തുന്നലുണ്ട്. സുഹൃത്തിന്റെ വാരിയെല്ല് തകർന്നു. തിങ്കളാഴ്ച വൈകീട്ട് കല്ലടിക്കോട് നിന്ന് മണ്ണാർക്കാട്ടേക്ക് വരുമ്പോഴായിരുന്നു സംഭവം. പ്രദേശവാസികളാണ് രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകിയത്.

Tags:    
News Summary - dog jumped across the road, bike overturned

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.