നെടുങ്കണ്ടം: കാലിന്റെ തൊലി മുഴുവനായി നഷ്ടപ്പെട്ട തെരുവ് നായയെ ശസ്ത്രക്രിയക്ക് ശേഷം തിങ്കളാഴ്ച നെടുങ്കണ്ടം പഞ്ചായത്തില്‍ തിരികെ എത്തിക്കും. തൊടുപുഴയിലെ ജില്ല അനിമല്‍ റെസ്‌ക്യൂ ടീം അംഗങ്ങള്‍ ഒരുമാസത്തെ പരിചരണത്തിന് ശേഷമാണ് നായയെ തിങ്കളാഴ്ച തിരികെ കൊണ്ടുവരുന്നത്.
ബസ് സ്റ്റാന്റ് പരിസരത്തു നിന്ന് പിടിച്ചു കൊണ്ടുപോയ നായെ അവിടെ തന്നെ എത്തിച്ച് അഴിച്ച് വിടും. കാലിന്റെ തൊലി മുഴുവനായി നഷ്ടപ്പെട്ട് അസ്ഥി മാത്രമായിട്ട് വേദന കടിച്ചമര്‍ത്തി ബസ് സ്റ്റാന്റ് പരിസരത്ത് ആഴ്ചകളായി അലഞ്ഞു നടന്ന തെരുവു നായെ ജൂലൈ 16 ലെ മാധ്യമം വാര്‍ത്തയെ തുടര്‍ന്നാണ് ജില്ല അനിമല്‍ റെസ്‌ക്യൂ ടീം അംഗങ്ങള്‍ നെടുങ്കണ്ടത്തെത്തി കൂട്ടിക്കൊണ്ടു പോയി ശസ്ത്രക്രിയ നടത്തിയത്.
തൊടുപുഴ മണക്കാടുള്ള വെറ്ററിനറി ആശുപത്രിയില്‍ ശസ്ത്രക്രിയ നടത്തി കാല്‍ മുട്ടിന് താഴെ മുറിച്ചുമാറ്റി. അസ്ഥി പുറത്തു വന്ന നിലയിലിരുന്ന നായയുടെ കൈയുടെ പുറത്തു വന്ന ഭാഗം ഏകദേശം രണ്ടുമണിക്കൂറോളം നീണ്ടുനിന്ന ശസ്ത്രക്രിയയില്‍ മുറിച്ച് മാറ്റുകയായിരുന്നു.
തുടര്‍ന്ന് റെസ്‌ക്യൂ ടീമിന്റെ വാടക വീട്ടില്‍ അഭയം നല്‍കിയിരിക്കുകയായിരുന്നു. പിന്നീട് വീണ്ടും മൂന്നു തവണ ചികിത്സക്കായി ആശുപത്രിയില്‍ കൊണ്ടുപോയിരുന്നു. ചെലവാകുന്ന തുക എത്രയായാലും നെടുങ്കണ്ടം പഞ്ചായത്ത് നല്‍കാൻ ഏറ്റതായി റെസ്‌ക്യൂ ടീം അംഗം മഞ്ചു പറഞ്ഞു. തിങ്കളാഴ്ച പണം നല്‍കുമെന്ന പ്രതീക്ഷയിലാണിവര്‍.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.