ന്യൂഡൽഹി: ഡോക്ടർമാർക്ക് ആയിരം കോടിയുടെ സൗജന്യങ്ങൾ കൈക്കൂലിയായി നൽകിയെന്ന വാർത്ത നിഷേധിച്ച് ഡോളോ 650 നിർമാതാക്കൾ. പുറത്തുവന്ന വാർത്തകൾ തെറ്റിദ്ധരിപ്പിക്കുന്നതും മരുന്ന് നിർമാണ കമ്പനികളേയും ഡോക്ടർമാരേയും അധിക്ഷേപിക്കുന്നതാണെന്നും ഡോളോ കമ്പനിയുടെ ഔദ്യോഗിക വക്താവ് പറഞ്ഞു.
ആകെ 360 കോടിയാണ് ഡോളോ 650 ന്റെ വാർഷിക വിൽപ്പന. കോവിഡ് കാലത്ത് അസംസ്‌കൃത വസ്തുക്കളുടെ വില മൂന്നിരട്ടിയായി വർധിച്ചിട്ടും ടാബ്‌ലെറ്റിന് 2 രൂപയിൽ താഴെയുള്ള സർക്കാർ നിശ്ചയിച്ച വില മാത്രമാണ് ഈടാക്കുന്നതെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.
ഫെഡറേഷൻ ഓഫ് മെഡിക്കൽ ആൻഡ് സെയിൽസ് റപ്രസന്റേറ്റീവ് അസോസിയേഷൻ ഓഫ് ഇന്ത്യയാണ് ഇക്കാര്യം പൊതുതാത്പര്യ ഹരജിയിലൂടെ സുപ്രീംകോടതിയെ അറിയിച്ചത്. പൊതുതാത്പര്യ ഹരജിയിൽ ഒരാഴ്ചക്കകം തങ്ങളുടെ ഭാഗം അറിയിക്കാൻ സുപ്രിംകോടതി കേന്ദ്രസർക്കാറിനോട് ആവശ്യപ്പെട്ടു. പത്തു ദിവസത്തിനകം കേസ് വീണ്ടും പരിഗണിക്കുമെന്നും കോടതി വ്യക്തമാക്കിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.