ഡൊമനിക്​ മാർട്ടിൻ ജോലി ചെയ്തത്​ ദുബൈയിൽ; രണ്ട്​ മാസം മുമ്പ്​ ലീവെടുത്തത്​​ ബന്ധുവിന്​ സുഖമില്ലെന്ന്​ പറഞ്ഞ്​​

ദുബൈ: കളമശ്ശേരി സ്​ഫോടനക്കേസ്​ പ്രതി ഡൊമനിക്​ മാർട്ടിൻ ദുബൈയിലെ ജോലിസ്ഥലത്ത്​ നിന്ന്​ പോയത്​ രണ്ട്​ മാസം മുമ്പ്​​. ബന്ധുവിന് സുഖമില്ലെന്ന് പറഞ്ഞാണ്​ അടിയന്തിര ലീവ് എടുത്തതെന്നാണ് സഹപ്രവർത്തകർ പറയുന്നത്​. രണ്ടു മാസം മുൻപാണ് ഡൊമിനിക് മാർട്ടിൻ ദുബൈയിൽ നിന്ന്​ നാട്ടിലേക്ക്​ പോയത്​. നാട്ടിൽ എത്തിയ ശേഷം ലീവ് അവധി നീട്ടി വാങ്ങി. ഒക്ടോടബർ 30ന്​ തിരികെയെത്തുമൊന്നാണ്​ കമ്പനിയെ അറിയിച്ചിരുന്നത്. മാർട്ടിൻ സ്ഫോടനം നടത്തിയെന്ന് വിശ്വസിക്കാൻ കഴിയുന്നില്ല. എല്ലാവരോടും വളരെ സൗഹാർദപരമായാണ് ഇദ്ദേഹം പെരുമാറിയതെന്നും സഹപ്രവർത്തകർ പറയുന്നു. ദുബൈ സിലിക്കൺ ഒയാസിസിലെ സ്വകാര്യ സ്ഥാപനത്തിലാണ് കഴിഞ്ഞ രണ്ടു വർഷമായി ഡൊമിനിക് മാർട്ടിൻ ജോലി ചെയ്തിരുന്നത്.

Tags:    
News Summary - Dominic Martin worked in Dubai; He took leave two months ago saying that his relative was not feeling well

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.