സ്​​കൂ​ൾ സ​മ​യ​ക്ര​മം സം​ബ​ന്ധി​ച്ച പ്ര​ചാ​ര​ണം​ വ്യാ​ജ​മെ​ന്ന്​ മ​ന്ത്രി ശിവൻകുട്ടി

തി​രു​വ​ന​ന്ത​പു​രം: സ്കൂ​ൾ സ​മ​യ​ക്ര​മം സം​ബ​ന്ധി​ച്ച വ്യാ​ജ​പ്ര​ചാ​ര​ണ​ങ്ങ​ൾ ചെ​വി​ക്കൊ​ള്ള​രു​തെന്ന്​ പൊ​തു​വി​ദ്യാ​ഭ്യാ​സ മ​ന്ത്രി വി. ​ശി​വ​ൻ​കു​ട്ടി​. മാ​ർ​ഗ​രേ​ഖ​യി​ൽ ഏ​തെ​ങ്കി​ലും ത​ര​ത്തി​ൽ മാ​റ്റം​വ​രു​ത്തു​ന്നു​ണ്ടെ​ങ്കി​ൽ എ​ല്ലാ​വ​രെ​യും അ​റി​യി​ക്കു​മെ​ന്നും മ​ന്ത്രി അ​റി​യി​ച്ചു. കോ​വി​ഡ് മാ​ന​ദ​ണ്ഡ​ങ്ങ​ളും സ​ർ​ക്കാ​ർ പു​റ​ത്തി​റ​ക്കി​യ മാ​ർ​ഗ​രേ​ഖ​യും പാ​ലി​ക്കു​ന്നു​ണ്ടെ​ന്ന്​ ഉ​റ​പ്പു​വ​രു​ത്തു​മെ​ന്ന് മ​ന്ത്രി പ​റ​ഞ്ഞു.

പു​തു​താ​യി പ്ര​വേ​ശ​നം നേ​ടി തി​ങ്ക​ളാ​ഴ്​​ച സ്​​കൂ​ളി​ലെ​ത്തു​ന്ന ഒ​ന്നാം​വ​ർ​ഷ ഹ​യ​ർ സെ​ക്ക​ൻ​ഡ​റി/​വി.​എ​ച്ച്.​എ​സ്.​ഇ വി​ദ്യാ​ർ​ഥി​ക​ളെ സ്വീ​ക​രി​ക്കാ​ൻ മ​ണ​ക്കാ​ട് ഗ​വ. ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ൽ രാ​വി​ലെ ഒ​മ്പ​തി​ന്​ മ​ന്ത്രി വി. ​ശി​വ​ൻ​കു​ട്ടി​യെ​ത്തും. ​ പൊ​തു​വി​ദ്യാ​ഭ്യാ​സ ഡ​യ​റ​ക്ട​ർ കെ. ​ജീ​വ​ൻ ബാ​ബു, തി​രു​വ​ന​ന്ത​പു​രം മേ​യ​ർ എ​സ്. ആ​ര്യ രാ​ജേ​ന്ദ്ര​ൻ, ക​ല​ക്ട​ർ ന​വ​ജ്യോ​ത് ഖോ​സ തു​ട​ങ്ങി​യ​വ​രും പ​െ​ങ്ക​ടു​ക്കും.

ഹ​യ​ർ സെ​ക്ക​ൻ​ഡ​റി ര​ണ്ടാം​വ​ർ​ഷ വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് തി​ങ്ക​ളാ​ഴ്​​ച ക്ലാ​സു​ണ്ടാ​കി​ല്ല. 

Tags:    
News Summary - don't mind fake messages regarding school timing says sivankutty

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.