സ്കൂൾ സമയക്രമം സംബന്ധിച്ച പ്രചാരണം വ്യാജമെന്ന് മന്ത്രി ശിവൻകുട്ടി
text_fieldsതിരുവനന്തപുരം: സ്കൂൾ സമയക്രമം സംബന്ധിച്ച വ്യാജപ്രചാരണങ്ങൾ ചെവിക്കൊള്ളരുതെന്ന് പൊതുവിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി. മാർഗരേഖയിൽ ഏതെങ്കിലും തരത്തിൽ മാറ്റംവരുത്തുന്നുണ്ടെങ്കിൽ എല്ലാവരെയും അറിയിക്കുമെന്നും മന്ത്രി അറിയിച്ചു. കോവിഡ് മാനദണ്ഡങ്ങളും സർക്കാർ പുറത്തിറക്കിയ മാർഗരേഖയും പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തുമെന്ന് മന്ത്രി പറഞ്ഞു.
പുതുതായി പ്രവേശനം നേടി തിങ്കളാഴ്ച സ്കൂളിലെത്തുന്ന ഒന്നാംവർഷ ഹയർ സെക്കൻഡറി/വി.എച്ച്.എസ്.ഇ വിദ്യാർഥികളെ സ്വീകരിക്കാൻ മണക്കാട് ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ രാവിലെ ഒമ്പതിന് മന്ത്രി വി. ശിവൻകുട്ടിയെത്തും. പൊതുവിദ്യാഭ്യാസ ഡയറക്ടർ കെ. ജീവൻ ബാബു, തിരുവനന്തപുരം മേയർ എസ്. ആര്യ രാജേന്ദ്രൻ, കലക്ടർ നവജ്യോത് ഖോസ തുടങ്ങിയവരും പെങ്കടുക്കും.
ഹയർ സെക്കൻഡറി രണ്ടാംവർഷ വിദ്യാർഥികൾക്ക് തിങ്കളാഴ്ച ക്ലാസുണ്ടാകില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.