'സ്വാ​ത​ന്ത്ര്യ​സ​മ​ര ര​ക്ത​സാ​ക്ഷി​ക​ളു​ടെ പേ​രു​ക​ൾ നീ​ക്കരു​ത്'-വാ​രി​യം​കു​ന്ന​ത്ത് കു​ഞ്ഞ​ഹ​മ്മ​ദ് ഹാ​ജി ഫൗ​ണ്ടേ​ഷ​ൻ

മ​ല​പ്പു​റം: സ്വാ​ത​ന്ത്ര്യ​സ​മ​ര ര​ക്ത​സാ​ക്ഷി​ക​ളു​ടെ പേ​രു​ക​ൾ ഉ​ൾ​പ്പെ​ടു​ത്തി പ്ര​സി​ദ്ധീ​ക​രി​ച്ച നാ​മ കോ​ശ​ത്തി​ൽ​നി​ന്ന് ദ​ക്ഷി​ണേ​ന്ത്യ​യി​ലെ പ്ര​മു​ഖ​രാ​യ ര​ക്ത​സാ​ക്ഷി​ക​ളു​ടെ പേ​രു​ക​ൾ നീ​ക്കം ചെ​യ്യാ​നു​ള്ള ശ്ര​മ​ത്തി​ൽ വാ​രി​യം​കു​ന്ന​ത്ത് കു​ഞ്ഞ​ഹ​മ്മ​ദ് ഹാ​ജി ഫൗ​ണ്ടേ​ഷ​ൻ ഓ​ഫ് ഇ​ന്ത്യ ദേ​ശീ​യ ക​മ്മി​റ്റി പ്ര​തി​ഷേ​ധി​ച്ചു.

ഫൗ​ണ്ടേ​ഷ​ൻ ര​ക്ഷാ​ധി​കാ​രി അ​ഡ്വ. അ​ബ്​​ദു​റ​ഹ്മാ​ൻ കാ​രാ​ട്ട് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ചെ​യ​ർ​മാ​ൻ അ​ല​വി ക​ക്കാ​ട​ൻ ഉ​ദ്​​ഘാ​ട​നം ചെ​യ്തു.

വ​ർ​ക്കി​ങ്​ പ്ര​സി​ഡ​ൻ​റ്​ ബം​ഗാ​ള​ത്ത് കു​ഞ്ഞി​മു​ഹ​മ്മ​ദ്, കെ.​പി.​ഒ. റ​ഹ്മ​ത്തു​ല്ല, കെ.​പി.​എ​സ്. ആ​ബി​ദ് ത​ങ്ങ​ൾ, ഒ.​എ. വ​ഹാ​ബ്, മു​സ്ത​ഫ കൊ​ട​ക്കാ​ട​ൻ, അ​സൈ​നാ​ർ ആ​ൽ​പ​റ​മ്പ്, നാ​സ​ർ ഡി​ബോ​ണ, കെ.​കെ. മു​നീ​ർ, സ​മ​ദ് ചേ​റൂ​ർ, സ​ക്കീ​ർ അ​ഞ്ചാ​ല​ൻ തു​ട​ങ്ങി​യ​വ​ർ സം​സാ​രി​ച്ചു.

സെ​ക്ര​ട്ട​റി ടി.​പി. വി​ജ​യ​ൻ സ്വാ​ഗ​ത​വും മീ​ഡി​യ കോ​ഓ​ഡി​നേ​റ്റ​ർ ഇ.​കെ.​എം. കോ​യ ന​ന്ദി​യും പ​റ​ഞ്ഞു

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.