ഐ.എഫ്.എഫ്.കെ മീഡിയ സെൽ ഡോ.ആർ ബിന്ദു ഞായറാഴ്ച ഉദ്ഘാടനം ചെയ്യും

തിരുവനന്തപുരം: 29-ാമത് കേരള രാജ്യാന്തര ചലച്ചിത്ര മേളയുടെ മീഡിയ സെൽ ഉദ്ഘാടനം തിരുവനന്തപുരം ടാഗോർ തിയേറ്ററിൽ നാളെ (08/12) ഉച്ചക്ക് 12 മണിക്ക് മന്ത്രി ഡോ.ആർ ബിന്ദു നിർവഹിക്കും. കേരള മീഡിയ അക്കാദമി ചെയർമാൻ ആർ. എസ്. ബാബു അധ്യക്ഷത വഹിക്കുന്ന ചടങ്ങിൽ ചലച്ചിത്ര അക്കാദമി ചെയർമാൻ പ്രേംകുമാർ ആമുഖഭാഷണം നടത്തും

ഇൻഫർമേഷൻസ് ആൻഡ് പബ്ലിക് റിലേഷൻസ് വകുപ്പ് ഡയറക്ടർ ടി വി സുഭാഷ് മീഡിയ സെൽ പരിചയപ്പെടുത്തും. കെ.എസ്. എഫ്.ഡി.സി ചെയർമാൻ ഷാജി എൻ. കരുൺ, സാംസ്കാരിക പ്രവർത്തക ക്ഷേമ നിധി ബോർഡ് ചെയർമാൻ മധുപാൽ, ഇൻഫർമേഷൻസ് ആൻഡ് പബ്ലിക് റിലേഷൻസ് വകുപ്പ് അഡിഷണൽ ഡയറക്ടർ കെ.ജി. സന്തോഷ്, ഡെപ്യൂട്ടി ഡയറക്ടർ കെ. സുരേഷ് കുമാർ, ചലച്ചിത്ര അക്കാദമി ജനറൽ കൗൺസിൽ അംഗം രവി മേനോൻ, മീഡിയ കമ്മിറ്റി കൺവീനർ അനുപമ ജിനായർ എന്നിവർ ആശംസകൾ അർപ്പിക്കും .

ചലച്ചിത്ര അക്കാദമി ഫെസ്റ്റിവൽ ഡെപ്യൂട്ടി ഡയറക്ടർ എച്ച് ഷാജി ചടങ്ങിന് നന്ദി അറിയിക്കും.ഏഴ് ദിവസം നീണ്ടു നിൽക്കുന്ന ചലച്ചിത്ര മേളയുടെ വാർത്തകൾ ഫോട്ടോകൾ വീഡിയോകൾ അറിയിപ്പുകൾ എന്നിവ തത്സമയം മീഡിയ സെല്ലിലൂടെ മാധ്യമ പ്രവർത്തകർക്ക് കൈമാറും.മീഡിയ സെൽ പ്രവർത്തനത്തിനായി 21 പേർ അടങ്ങുന്ന സംഘത്തിന്റെ സേവനവും മീഡിയ സെല്ലിൽ ലഭിക്കും.

Tags:    
News Summary - Dr R Bindu will inaugurate the IFFK Media Cell on Sunday

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.