കാസർകോട്: സംസ്ഥാനത്ത് അനധികൃത അരിഷ്ടോൽപാദനം വർധിക്കുന്നതായി സൂചന. 2016 ജനുവരി മുതൽ ഡിസംബർ 31വരെ എക്സൈസ് അധികൃതർ പിടിച്ചെടുത്തത് 25,682 ലിറ്റർ അരിഷ്ടം.ആലപ്പുഴയിലാണ് ഏറ്റവും കൂടുതൽ അനധികൃത ഉപഭോഗം ഉള്ളതെന്നാണ് എക്സൈസ് വകുപ്പിെൻറ കണക്കുകൾ സൂചിപ്പിക്കുന്നത്.
പിടിച്ചെടുത്ത കാൽലക്ഷത്തിലധികം ലിറ്റർ അരിഷ്ടത്തിൽ 10,815 ലിറ്റർ അരിഷ്ടവും ആലപ്പുഴയിൽനിന്ന് പിടിച്ചെടുത്തതാണ്. ചിലവിഭാഗം അരിഷ്ടങ്ങളിൽ ആൽക്കഹോളിെൻറ അംശം 12 ശതമാനമുണ്ട്. ഇതാവാം അനധികൃത അരിഷ്ടത്തിെൻറ ഉപഭോഗം കൂടാൻകാരണമെന്ന് ആലപ്പുഴ എക്സൈസ് ഡെപ്യൂട്ടി കമീഷണർ സലിംകുമാർ ‘മാധ്യമ’ത്തോട് പറഞ്ഞു.
ആലപ്പുഴ കഴിഞ്ഞാൽ 4134 ലിറ്റർ പിടിച്ചെടുത്ത കൊല്ലം ജില്ലയാണ് തൊട്ടുപിന്നിൽ. മലബാർമേഖലയിൽ അരിഷ്ടം പിടിച്ചെടുത്തതിെൻറ അളവ് വളരെ കുറവാണ്. തെക്കൻ ജില്ലകളിലാണ് കൂടുതൽ.
എൽ2, എൽ3 ലൈസൻസുള്ളവർ മാത്രമേ അരിഷ്ടം ഉൽപാദിപ്പിക്കാൻ പാടുള്ളൂവെന്നാണ് ചട്ടം. ബിസിനസ് ആവശ്യാർഥം ഉൽപാദിപ്പിക്കാനും കയറ്റുമതി ചെയ്യാനുമാണ് എൽ2 ൈലസൻസ്. ചികിത്സാവശ്യാർഥം ഡോക്ടർമാർക്ക് രോഗികൾക്ക് നൽകാൻ അരിഷ്ടം ഉൽപാദിപ്പിക്കുന്നതിനുള്ള ലൈസൻസാണ് എൽ3 ലൈസൻസ്.
ലൈസൻസ് ഇല്ലാതെ അരിഷ്ടം ഉൽപാദിപ്പിച്ച് ആയുർവേദ കടകളിൽ വിൽക്കുന്ന രീതിയുണ്ട്. ഇംഗ്ലീഷ് മരുന്നുകടകളിലും കുറിപ്പില്ലാതെ അരിഷ്ടം ലഭിക്കും. ഇതാണ് അനധികൃതം എന്ന് പറയുന്നത്. തൃശൂരിലാണ് അനധികൃത അരിഷ്ടോൽപാദനം കൂടുതലുണ്ടായിരുന്നത്. എക്സൈസ് റെയ്ഡ് ശക്തമാക്കിയതോടെ ഇവിടെ കുറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.