ചെറുപുഴ: ഡ്രൈവിങ് സ്കൂളില്‍ അതിക്രമിച്ചു കയറി ജീവനക്കാരിയെ കുത്തിപ്പരിക്കേല്പിച്ചു. ചെറുപുഴ അമ്പലം റോഡില്‍ പ്രവര്‍ത്തിക്കുന്ന മേരിമാതാ ഡ്രൈവിങ് സ്കൂളിലെ ജീവനക്കാരി ചെറുപുഴ ബാലവാടി റോഡിലെ സി.കെ. സിന്ധുവാണ് (39) ആക്രമണത്തിനിരയായത്. വെള്ളിയാഴ്ച ഉച്ച 1.40 ഓടെയായിരുന്നു സംഭവം.
യുവതിയുടെ തലക്കും പുറത്തും മൂര്‍ച്ചയേറിയ ആയുധം ഉപയോഗിച്ച് കുത്തിപ്പരിക്കേല്പിച്ചശേഷം ഓടി രക്ഷപ്പെട്ട ആക്രമിയെ പൊലീസ് പിന്തുടര്ന്നു പിടികൂടി. കന്യാകുമാരി സ്വദേശിയും ഇപ്പോള്‍ കര്‍ണാടകത്തില്‍ ടാപ്പിങ് തൊഴിലാളിയുമായ രാജന് യേശുദാസിനെയാണ് (46) ചെറുപുഴ പാണ്ടിക്കടവ് ഭാഗത്തുനിന്ന് പൊലീസ് പിടികൂടിയത്. യുവതിയെ ആക്രമിച്ചശേഷം പുറത്തിറങ്ങി ഓടിയ ആക്രമിയെ സമീപത്തെ കടകളിലുണ്ടായിരുന്നവര്‍ പിന്തുടര്ന്നെങ്കിലും കണ്ടെത്താനായില്ല.
തുടര്‍ന്ന് വിവരമറിഞ്ഞെത്തിയ ചെറുപുഴ എസ്.ഐ എം.പി. ഷാജിയുടെ നേതൃത്വത്തിലുള്ള പൊലീസ് രണ്ടു സംഘങ്ങളായി തിരിഞ്ഞ് തിരച്ചില്‍ നടത്തുന്നതിനിടെ പാണ്ടിക്കടവ് ഭാഗത്തുനിന്ന് ഇയാളെ കണ്ടെത്തുകയായിരുന്നു. ആക്രമണത്തില്‍ പരിക്കേറ്റ യുവതിയെ ചെറുപുഴ സെന്റ് സെബാസ്റ്റ്യന്‍സ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പ്രതിയെ പൊലീസ് കസ്റ്റഡിയില്‍ ചോദ്യം ചെയ്തു വരുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.