ഡ്രൈവിങ് ടെസ്റ്റ്, ലേണേഴ്‌സ് ടെസ്റ്റ് എന്നിവക്ക്​ ഒരാഴ്ചത്തേക്ക് നിയന്ത്രണം

തിരുവനന്തപുരം: കൊറോണ വൈറസ് ബാധയുടെ പശ്ചാത്തലത്തില്‍ സംസ്ഥാനത്ത് ഡ്രൈവിങ് ടെസ്റ്റ്, ലേണേഴ്‌സ് ടെസ്റ്റ് എന്നി വക്ക്​ ഒരാഴ്ചത്തേക്ക് നിയന്ത്രണം ഏര്‍പ്പെടുത്തി. ഒഴിവാക്കാന്‍ പറ്റാത്ത സാഹചര്യത്തില്‍ ടെസ്റ്റ് നടത്തേണ്ടി വന്നാല്‍ ഉദ്യോഗസ്ഥരും ടെസ്റ്റില്‍ പങ്കെടുക്കുന്നവരും ആരോഗ്യ വകുപ്പ് നിര്‍ദ്ദേശിക്കുന്ന സുരക്ഷാ മുന്‍കരുത ല്‍ സ്വീകരിക്കുകയും മാസ്‌ക് ധരിക്കുകയും വേണമെന്ന് ട്രാന്‍സ്‌പോര്‍ട്ട് കമീഷണര്‍ നിര്‍ദേശിച്ചു.

സ്വകാര്യ ബസുകളില്‍ ഡ്രൈവര്‍, കണ്ടക്ടര്‍ തുടങ്ങിയ എല്ലാ ജീവനക്കാരും ആരോഗ്യവകുപ്പ് നിര്‍ദേശിക്കുന്ന സുരക്ഷാ മുന്‍കരുതല്‍ സ്വീകരിക്കുകയും മാസ്‌ക് ധരിക്കുകയും വേണമെന്ന് ട്രാന്‍സ്‌പോര്‍ട്ട് കമീഷണര്‍ അറിയിച്ചു. യാത്രക്കാര്‍ക്കും ആവശ്യമായ നിർദേശങ്ങള്‍ ബസ് ജീവനക്കാര്‍ നല്‍കണം.

സ്വകാര്യ ബസുകളിലും ബസ് സ്‌റ്റേഷനുകളിലും പ്രതിരോധ മുന്‍കരുതല്‍ സംബന്ധിച്ച് ആരോഗ്യവകുപ്പ് നിര്‍ദേശിക്കുന്ന നോട്ടീസുകള്‍ പതിച്ച് സര്‍ക്കാരി​​​െൻറ പ്രതിരോധ പ്രവര്‍ത്തനങ്ങളിൽ പങ്കാളിയാകണം. ബസ് സ്റ്റേഷനുകളില്‍ വ്യക്തി ശുചിത്വം പാലിക്കുന്നതിനുള്ള സംവിധാനങ്ങള്‍ നിര്‍ബന്ധമായും ഒരുക്കണമെന്നും ട്രാന്‍സ്‌പോര്‍ട്ട് കമീഷണര്‍ നിര്‍ദേശിച്ചു.

കൊറോണ വൈറസ് ബാധ കണക്കിലെടുത്ത് കൊല്ലം, പത്തനംതിട്ട, കോട്ടയം ജില്ലകളില്‍ മോട്ടോര്‍ വാഹന വകുപ്പി​​​െൻറ എന്‍ഫോഴ്‌സ്‌മ​​െൻറ്​ നടപടികള്‍ പട്രോളിങ് മാത്രമായി ചുരുക്കും. മോട്ടോര്‍ വാഹന വകുപ്പി​​​െൻറ എന്‍ഫോഴ്‌സ്‌മ​​െൻറ്​ വാഹനങ്ങള്‍ ആവശ്യമെങ്കില്‍ രോഗികളെ ആശുപത്രികളില്‍ എത്തിക്കാന്‍ ഉപയോഗിക്കണമെന്ന് നിര്‍ദേശമുണ്ട്.

Tags:    
News Summary - Driving test and learning test tempoarly stopped for one week - Kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.