ഡ്രൈവിങ് സ്കൂൾ പ്രതിസന്ധി; ചർച്ചയിൽ പറഞ്ഞ കാര്യങ്ങൾ നടപ്പാക്കിയില്ല, സി.ഐ.ടി.യു സമരത്തിന്

തിരുവനന്തപുരം: ഡ്രൈവിങ്​ സ്​കൂളുകളിലെ പ്രശ്നങ്ങൾ പരിഹരിക്കണമെന്നാവശ്യപ്പെട്ട്​ ഓൾ കേരള ഡ്രൈവിങ് സ്കൂൾ വർക്കേഴ്സ് യൂനിയൻ (സി.ഐ.ടി.യു) നേതൃത്വത്തിൽ 10 മുതൽ സെക്രട്ടേറിയറ്റിനു മുന്നിൽ അനിശ്ചിതകാല സമരം തുടങ്ങും.

ഒരുമാസം മുമ്പ്​​ ഡ്രൈവിങ് സ്കൂൾ ജീവനക്കാരും ഉടമകളും നടത്തിയ ബഹിഷ്കരണ സമരത്തെ തുടർന്ന് മന്ത്രി നടത്തിയ ചർച്ചയിൽ പറഞ്ഞ കാര്യങ്ങൾ നടപ്പാക്കാത്തതിലും ഉത്തരവിൽ പുതിയ വ്യവസ്ഥകൾ കൂട്ടിച്ചേർത്തതിലും പ്രതിഷേധിച്ചാണ്​ സമരത്തിലേക്ക്​ വീണ്ടും കടക്കുന്നതെന്ന്​ ഭാരവാഹികൾ വാർത്ത സമ്മേളനത്തിൽ അറിയിച്ചു.

ടെസ്റ്റ് നടക്കുമ്പോൾ ഗ്രൗണ്ടിൽ അംഗീകൃത പരിശീലകർ ഹാജരാകണമെന്ന വ്യവസ്ഥയാണ് കൂട്ടിച്ചേർത്തത്. ടെസ്റ്റ് നടക്കുമ്പോൾ ഡ്രൈവിങ് പരിശീലകരോ സ്കൂൾ ഉടമകളോ ഗ്രൗണ്ടിൽ കയറരുതെന്ന് മുമ്പ്​ ഗതാഗത കമീഷണർ ഇറക്കിയ സർക്കുലറിന്​ വിരുദ്ധമാണ് ഇതെന്നും മോട്ടർ വാഹന നിയമത്തിൽ ഈ വ്യവസ്ഥയില്ലെന്നും യൂനിയൻ കുറ്റപ്പെടുത്തി. വാർത്തസമ്മേളനത്തിൽ യൂനിയൻ ജനറൽ സെക്രട്ടറി സി.ടി. അനിൽ, ജില്ല സെക്രട്ടറി ദാസ്​ ബിജു, വൈസ്​ പ്രസിഡന്‍റ്​ ഷിജു എബ്രഹാം എന്നിവർ പ​ങ്കെടുത്തു. 

Tags:    
News Summary - driving test reform CITU will start strike on Monday

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.