ഷിരൂരിൽ തിരച്ചിൽ നടത്തിയ ഡ്രോൺ വയനാട്ടിലെത്തിക്കും

കൽപറ്റ: വയനാട് ഉരുൾ ദുരന്തത്തിൽ നൂറുകണക്കിന് മൃതദേഹങ്ങൾ ഇനിയും കണ്ടെത്താനുണ്ടെന്നിരിക്കെ, ഷിരൂരിൽ രക്ഷാപ്രവർത്തനത്തിന് ഉപയോഗിച്ച ഡ്രോൺ എത്തിക്കും. മണ്ണിനടിയിലെ ശരീരഭാഗങ്ങൾ കണ്ടെത്താൻ ഈ ഡ്രോണിന് സാധിക്കും. ഈ ഡ്രോൺ അടക്കം സാങ്കേതിക വിദ്യകൾ രക്ഷാപ്രവർത്തനത്തിന് ആവശ്യമാണെന്ന് അധികൃതർ പറയുന്നു.

അതേസമയം, ഉരുൾ പൊട്ടലിൽ മരിച്ചവരുടെ എണ്ണം 288 ആയി ഉയർന്നു. 240 പേരെക്കുറിച്ച് വിവരമില്ലാത്തതിനാൽ മരണസംഖ്യ ഇനിയും ഉയരുമെന്നാണ് കരുതുന്നത്. പ്രതികൂല കാലവസ്ഥയും കെട്ടിട അവശിഷ്ടങ്ങളും കൂറ്റന്‍പാറകളും മണ്ണും അടിഞ്ഞുകൂടിയതും രക്ഷാപ്രവര്‍ത്തനത്തെ ദുഷ്‌കരമാക്കുന്നുണ്ട്.

ഉരുൾപൊട്ടലിൽ മുണ്ടക്കൈ, വെള്ളാർമല പ്രദേശത്തെ രണ്ട് സ്കൂളുകളിൽ നിന്നും മേപ്പാടി ഭാഗത്തെ രണ്ട് സ്കൂളുകളിൽ നിന്നുമായി 29 വിദ്യാർഥികളെയാണ് കാണാതായതെന്ന് ഡി.ഡി.ഇ വി.എ ശശീന്ദ്രവ്യാസ് അറിയിച്ചു. രണ്ട് സ്കൂളുകളാണ് ഉരുൾപൊട്ടിയ ഭാഗങ്ങളിൽ ഉള്ളത്. ഇതിൽ വെള്ളാർമല സ്കൂളിൽനിന്ന് 11 കുട്ടികളെയാണ് കാണാതായത്. കാണാതായ 29 കുട്ടികളിൽ നാലുപേരുടെ മൃതദേഹങ്ങൾ തിരിച്ചറിഞ്ഞു.

Tags:    
News Summary - drone used in Shirur will be brought to Wayanad for searching

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.