പുഴയില്‍ കുളിക്കാനിറങ്ങിയ വിദ്യാര്‍ഥി മുങ്ങി മരിച്ചു

വടകര: കുറ്റ്യാടി പുഴയുടെ ഭാഗമായ പുത്തന്‍ നട ചീര്‍പ്പിനു സമീപം കുളിക്കാനിറങ്ങിയ വിദ്യാര്‍ഥി മുങ്ങി മരിച്ചു. പുതുപ്പണം പാലയാട് നട വെളുത്തമല റോഡില്‍ കുന്താപുറത്ത് ദാസ​​​െൻറ മകന്‍ അഭിനവ് (17) ആണ് മരിച്ചത്. വ്യാഴാഴ്ച വൈകീട്ട് നാലു മണിയോടെ അയൽവാസികളായ രണ്ടു സുഹൃത്തുക്കളോടൊപ്പമാണ് കുളിക്കാനിറങ്ങിയത്.

ഒഴുക്കില്‍ പെട്ട അഭിനവിനെ നാട്ടുകാരും വടകര ഫയര്‍ ഫോഴ്സും പൊലീസും ചേര്‍ന്ന് വടകര സഹകരണ ആശുപത്രിയിലെത്തി​െച്ചങ്കിലും വൈകീട്ട് 6.30 ഓടെ മരിച്ചു. വടകര ശ്രീ സാഗര്‍ കോളജില്‍ നിന്നും പ്ലസ് ടു കഴിഞ്ഞ അഭിനവ് ഡിഗ്രി കോഴ്സിന് അപേക്ഷ നല്‍കി കാത്തിരിക്കുകയായിരുന്നു. മൃതദേഹം വടകര ജില്ല ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. സരോജയാണ് മാതാവ്.  സഹോദരങ്ങള്‍: അനഘ, അനുശ്രീ.

Tags:    
News Summary - Drowning death- kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.