തിരുവനന്തപുരം: പത്തനംതിട്ട റാന്നിയിൽ കൊറിയർ സർവീസ് വഴി 200 കോടിയുടെ ലഹരിമരുന്നു കടത്തിയ കേസ് അന്വേഷണത്തിന് കേന്ദ്ര ഏജൻസികളുടെ സഹായം തേടിയെന്ന് എക്സൈസ് കമീഷണർ ഋഷിരാജ് സിങ്. ചെന്നൈയിൽ നിന്ന് കോട്ടയത്തേക്കയച്ച ഗുളികകളാണ് റാന്നിയിലെത്തിരുന്നത്. പിടികിട്ടാനുള്ള പ്രതിയെ കണ്ടെത്താൻ അന്വേഷണം ഊർജിതമാക്കിയതായും ഇതിെൻറ ഭാഗമായി അന്വേഷണ സംഘം ചെന്നൈക്ക് പുറപ്പെട്ടുവെന്നും ഋഷിരാജ് സിങ് പറഞ്ഞു.
കൊച്ചി വഴി കൂടുതൽ ലഹരിമരുന്ന് വിദേശത്തേക്ക് കടത്തുന്നതിെൻറ കാരണങ്ങൾ പരിശോധിക്കണം. ഇത് സംബന്ധിച്ച് കസ്റ്റംസ് ഉദ്യോഗസ്ഥരുമായി ചർച്ച നടത്തുമെന്നും അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.