കൊണ്ടോട്ടി: കൊണ്ടോട്ടിയില്‍ വീണ്ടും മയക്കുമരുന്നു വേട്ട. വിദേശത്തേക്ക് കടത്താൻ തമിഴ്നാട്ടില്‍നിന്ന് കഞ്ചാവുമായി വന്ന യുവാവിനെ എയര്‍പോര്‍ട്ട് റോഡില്‍നിന്ന് ജില്ല ആൻറി നാർകോട്ടിക് സ്ക്വാഡും കൊണ്ടോട്ടി പൊലീസും ചേര്‍ന്ന് പിടികൂടി. തമിഴ്നാട് തഞ്ചാവൂര്‍ സ്വദേശി ബാലാജിയാണ് (24) കൊണ്ടുവന്ന കഞ്ചാവ് എയര്‍പോര്‍ട്ട് പരിസരത്ത് കൈമാറാന്‍ ശ്രമിക്കുന്നതിനിടെ പിടിയിലായത്. രണ്ടുദിവസം മുമ്പാണ് 23.5 കിലോ കഞ്ചാവുമായി തമിഴ്നാട് ഉക്കടം സ്വദേശി നൂര്മൂഹമ്മദ് എന്നയാളെ കൊണ്ടോട്ടി കോടങ്ങാട്ട്പിടികൂടിയിരുന്നു.
എയര്‍പോര്‍ട്ട് പരിസരം കേന്ദ്രീകരിച്ച് ലഹരിമരുന്ന് വിപന നടക്കുന്നുണ്ടെന്ന രഹസ്യവിവരത്തിെൻറ അടിസ്ഥാനത്തില്‍ നിരീക്ഷണം ശക്തമാക്കിയിരുന്നു.ഇതോടെ രണ്ടു ദിവസത്തിനുള്ളില്‍ 27.5 കിലോ കഞ്ചാവാണ് ജില്ല ആൻറി നാർകോട്ടിക് സ്ക്വാഡ് പിടികൂടിയത്. ജില്ല കേന്ദ്രീകരിച്ച് മയക്കുമരുന്ന് വിപണനം കൂടിവരുന്നതിെൻറ പശ്ചാത്തലത്തില്‍ ജില്ല ആൻറി നാർകോട്ടിക് സ്ക്വാഡിെൻറ പ്രവര്‍ത്തനം കൂടുതല്‍ ശക്തമാക്കാനും മയക്കുമരുന്ന് മാഫിയക്കെതിരെ കാപ്പ ചുമത്തുന്നതടക്കമുള്ള ശക്തമായ നടപടികള്‍ സ്വീകരിക്കാനും തീരുമാനിച്ചിട്ടുണ്ട്.
ജില്ല പൊലീസ് മേധാവി യു. അബ്ദുൽ കരീമിന് ലഭിച്ച രഹസ്യ വിവരത്തിെൻറ അടിസ്ഥാനത്തില്‍ മലപ്പുറം ഡിവൈ.എസ്.പി ഹരിദാസന്, നാർകോട്ടിക് സെല്‍ ഡിവൈ.എസ്.പി പി.പി. ഷംസ് എന്നിവരുടെ നിർദേശ പ്രകാരം കൊണ്ടോട്ടി ഇന്‍സ്പക്ടര്‍ കെ.എം. ബിജു, എസ്.ഐ വിനോദ് വലിയാറ്റൂര്‍ എന്നിവരുടെ നേതൃത്വത്തില്‍ ജില്ല ആൻറി നാർകോട്ടിക് സ്ക്വോഡ് അംഗങ്ങളായ അബ്ദുൽ അസീസ്, സത്യനാഥന് മനാട്ട്, ശശി കുണ്ടറക്കാട്, ഉണ്ണികൃഷ്ണന് മാരാത്ത്, പി. സഞ്ജീവ് എന്നിവര്‍ക്ക് പുറമെ എസ്.ഐ ഷറഫുദ്ദീന്, സി.പി.ഒ അജിത്ത് എന്നിവരാണ് പ്രതിയെ പിടികൂടി അന്വേഷണം നടത്തുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.