മുത്തങ്ങയിൽ വൻ മയക്കുമരുന്ന് വേട്ട

കൽപറ്റ: മുത്തങ്ങ എക്സൈസ് ചെക്ക് പോസ്റ്റിൽ നടത്തിയ വാഹനപരിശോധനയിൽ മൈസൂരിൽ നിന്നും കോഴിക്കോട്ടേക്ക് വരികയായിരുന്ന കെ.എസ്.ആർ.ടി.സി ബസ്സിലെ യാത്രക്കാരനിൽ നിന്നും മാരക മയക്കു മരുന്നായ 306ഗ്രാം മെത്താംഫിറ്റമിൻ പിടികൂടി. തിരുവനന്തപുരം മലയിൻകീഴ് സ്വദേശി തോട്ടുപുറത്ത് പുത്തൻ വീട്ടിൽ എൽ. എസ് ഷംനു (29)വിനെയാണ് അറസ്റ്റ് ചെയ്തത്. 

ഇയാൾ കർണാടകത്തിൽ നിന്നും കേരളത്തിലേക്ക് ലഹരി കടത്തുന്ന ശൃംഖലയിലെ പ്രധാന കണ്ണിയാണെന്ന് എക്സൈസ് പറഞ്ഞു. ഇൻസ്പെക്ടർ എൻ. സന്തോഷിന്‍റെ നേതൃത്വത്തിലുള്ള പരിശോധന സംഘത്തിൽ പ്രിവന്റീവ് ഓഫിസർമാരായ അനീഷ്. എ.എസ്, വിനോദ്. പി.ആർ,  സിവിൽ എക്സൈസ് ഓഫിസർമാരായ വൈശാഖ് വി.കെ, ബിനു. എം.എം, വനിത സിവിൽ എക്സൈസ് ഓഫിസർമാരായ രമ്യ ബി. ആർ, അഞ്ജുലക്ഷ്മി. എ എന്നിവരും ഉണ്ടായിരുന്നു. 

Tags:    
News Summary - drug seized in muthanga check post

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.