കൊച്ചി: വിമാനത്താവളങ്ങൾവഴി വിദേശത്തേക്ക് ലഹരിമരുന്ന് കടത്തുന്ന അന്താരാഷ്ട ്ര മയക്കുമരുന്ന് മാഫിയസംഘം കൊച്ചി സിറ്റി ഷാഡോ പൊലീസിെൻറ പിടിയിലായി. തായ്ലൻഡ്, സി ംഗപ്പൂർ, മാലദ്വീപ്, ശ്രീലങ്ക തുടങ്ങിയ രാജ്യങ്ങളിലേക്ക് ലഹരിമരുന്ന് കടത്തുന്ന സം ഘമാണ് പിടിയിലായത്. നാലുകോടിയിലധികം വിലമതിക്കുന്ന ഹഷീഷ് ഒായിലും പിടിച്ചെടുത് തു.
ഹോങ്കോങ് കേന്ദ്രമാക്കി പ്രവർത്തിക്കുന്ന അന്താരാഷ്ട്ര ഡ്രഗ് കാർട്ടണിൽ ‘കോനാ ഗോ ൾഡ്’ എന്ന പേരിൽ അറിയപ്പെടുന്ന മയക്കുമരുന്ന് മാഫിയ സംഘത്തിൽപെട്ട മാലദ്വീപ് സ്വദേ ശികളായ അസീം ഹബീബ് (33), ഷിഫാഫ് ഇബ്രാഹിം (30), മുഹമ്മദ് സഫോഫ് (35), തമിഴ്നാട് കുളമാണിക്കം സ്വദ േശി ആൻറണി സാമി (30) എന്നിവരാണ് പിടിയിലായത്. ഷാമ്പൂ ബോട്ടിലുകളിൽ നിറച്ച് കടത്താൻ തയാ റാക്കിയ നിലയിലുള്ള ഒന്നര ലിറ്ററോളം ഹൈഗ്രേഡ് ഹഷീഷ് ഓയിൽ ഇവരിൽനിന്ന് കണ്ടെടുത്തു.
ഇന്ത്യൻ ലഹരിമരുന്ന് വിപണിയിൽതന്നെ നാലുകോടിയിലധികം വിലമതിക്കുന്ന ലഹരിവസ്തുവാണിത്. നാർകോട്ടിക് കൺട്രോൾ ബ്യൂറോ മാസങ്ങളായി അന്വേഷിച്ചുവന്ന പ്രതികൾ സിറ്റി പൊലീസ് കമീഷണർ എം.പി. ദിനേശിന് ലഭിച്ച രഹസ്യവിവരത്തെത്തുടർന്ന് സൈബർ സെൽ സഹായത്തോടെ നടത്തിയ തിരച്ചിലിലാണ് കുടുങ്ങിയത്.
വിദേശസഞ്ചാരികൾ എന്നനിലയിൽ നഗരത്തിലെത്തിയ സംഘം ഹോട്ടലുകളിൽ മാറിമാറി താമസിച്ചുവരുകയായിരുന്നു. മേനകയിലെ പാർക്കിങ് ഗ്രൗണ്ടിൽനിന്ന് സിറ്റി ഷാഡോ പൊലീസും സെൻട്രൽ പൊലീസും ചേർന്നാണ് സാഹസികമായി ഇവരെ കീഴ്പ്പെടുത്തിയത്.
തമിഴ്നാട്ടിലെ രാമേശ്വരത്തുനിന്ന് എത്തിച്ച ഹഷീഷ് ഓയിൽ നെടുമ്പാശ്ശേരിവഴി മാലദ്വീപിലേക്ക് കടത്താനായിരുന്നു പദ്ധതിയെന്ന് ഡി.സി.പി ജെ. ഹിമേന്ദ്രനാഥ് പറഞ്ഞു. പാസ്പോർട്ടും മറ്റു രേഖകളും വിശദമായി പരിശോധിച്ചതിൽ എല്ലാ പ്രതികളും ഡിസംബറിൽതന്നെ നിരവധിതവണ മാലദ്വീപ്, തായ്ലൻഡ്, സിംഗപ്പൂർ തുടങ്ങിയ രാജ്യങ്ങളിൽനിന്ന് നിരവധിതവണ ദക്ഷിണേന്ത്യൻ വിമാനത്താവളങ്ങളിൽ ഇറങ്ങിയതായി വ്യക്തമായി. ജില്ല ക്രൈംബ്രാഞ്ച് അസി. കമീഷണർ ബിജി ജോർജിെൻറ നേതൃത്വത്തിൽ സെൻട്രൽ സി.ഐ അനന്തലാൽ, ഷാഡോ എസ്.ഐ എ.ബി. വിബിൻ, സി.പി.ഒമാരായ അഫ്സൽ, ഹരിമോൻ, സാനു, വിനോദ്, സനോജ്, സാനുമോൻ, വിശാൽ, സുനിൽ, അനിൽ, യൂസഫ് എന്നിവർ ചേർന്നാണ് പ്രതികളെ പിടികൂടിയത്.
പുതുവർഷ പാർട്ടിക്ക് മയക്കുമരുന്നുമായി പോയ
യുവാക്കൾ പിടിയിൽ
കൊച്ചി: വാഗമണിൽ നടക്കുന്ന ന്യൂ ഇയർ പാർട്ടിക്ക് മയക്കുമരുന്നുമായി പോയ യുവാക്കൾ പിടിയിലായി. ന്യൂ ഇയർ ബ്ലാസ്റ്റ് -2019 എന്ന പേരിൽ യുവതികൾ ഉൾപ്പെടെ വാട്സ്ആപ്പ് കൂട്ടായ്മ സംഘടിപ്പിച്ച പരിപാടിയിലേക്ക് മയക്കുമരുന്നുമായി പോയ എളമക്കര ഇടപ്പള്ളി മാർക്കറ്റ് റോഡ് കണ്ടങ്ങാട്ട് വീട്ടിൽ ഗ്ലെൻ (25), പാലാരിവട്ടം വൈ.എം.ജെ റോഡ് നോർത്ത് ജനത പൂവേങ്കരിപ്പറമ്പിൽ വീട്ടിൽ വിഷ്ണു (24), എളമക്കര സുഭാഷ് നഗറിൽ സി.ആർ.ഡബ്ല്യു.ആർ-6 യാഷിയാൻ (24) എന്നിവരെയാണ് പാലാരിവട്ടം എസ്.എച്ച്.ഒ എസ്. സനലും സബ് ഇൻസ്പെക്ടർ ജിബിയുമടങ്ങുന്ന സംഘം അറസ്റ്റ് ചെയ്തത്.
കൊച്ചി സിറ്റി പൊലീസ് മേധാവിയുടെ നിർദേശപ്രകാരം പുതുവത്സരവുമായി ബന്ധപ്പെട്ട് നടത്തിയ പ്രത്യേക വാഹന പരിശോധനക്കിടെയാണ് പ്രതികൾ പിടിയിലായത്. പൊതുവിപണിയിൽ ആയിരക്കണക്കിന് രൂപ വില വരുന്ന എൽ.എസ്.ഡി, എം.ഡി.എം.എ മയക്കുമരുന്നുകൾ പുതുവത്സരാഘോഷത്തോടനുബന്ധിച്ച് വ്യാപകമായി ഡി.ജെ പാർട്ടികളിൽ ഉപയോഗിക്കുന്നതായി വിവരം ലഭിച്ചതിനെത്തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് അറസ്റ്റ്.
ഇൗ മയക്കുമരുന്നുകൾ ഉപയോഗിച്ചാൽ ശരീരത്തിന് തളർച്ച ഉണ്ടാകാതെ മണിക്കൂറുകളോളം ഡാൻസ് ചെയ്യാനും മതിഭ്രമം ഉണ്ടാകാനും സാധിക്കുമെന്നതിനാലാണ് ഡി.ജെ പാർട്ടികളിൽ യുവാക്കൾ ഇവ കൂടുതലായി ഉപയോഗിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.