മദ്യപിച്ച്​ റെയിൽവേ ട്രാക്കിൽ കിടന്നുറങ്ങി; ട്രെയിൻ നിർത്തി വിളിച്ചുണർത്തി ലോക്കോപൈലറ്റ്​

കൊട്ടാരക്കര: മദ്യപിച്ച്​ റെയിൽവേ ട്രാക്കിൽ കിടന്നുറങ്ങിയയാളെ ട്രെയിൻ നിർത്തി ലോക്കോപൈലറ്റ്​ വിളിച്ചുണർത്തി. അച്ചൻകോവിൽ ചെമ്പനരുവി സ്വദേശിയായ 39കാരനാണ് കൊല്ലം-പുനലൂർ മെമു ലോക്കോ പൈലറ്റിന്‍റെ സമയോചിത ഇടപെടലിനെ തുടർന്ന്​ രക്ഷപ്പെട്ടത്.

മൂന്നുദിവസം മുമ്പാണ്​ സംഭവം. എഴുകോൺ റെയിൽവേ പ്ലാറ്റ്​ഫോമിൽ നിന്ന് 200 മീറ്റർ അകലെ കല്ലുംപുറം ഭാഗത്തെ ട്രാക്കിൽ മദ്യലഹരിയിൽ കിടക്കുകയായിരുന്നു ഇയാൾ. എഴുകോൺ സ്റ്റേഷനിൽ നിന്ന് ട്രെയിൻ നീങ്ങിയ സമയമായതിനാൽ വേഗം കുറവായിരുന്നു. അതിനാൽ ട്രെയിൻ പെട്ടെന്ന് നിർത്തി യുവാവിനെ രക്ഷപ്പെടുത്താൻ സാധിച്ചു.

ഒരാഴ്ച മുമ്പും ഇതേ സ്ഥലത്ത്​ ട്രാക്കിൽ മദ്യപിച്ച് കിടന്നുറങ്ങിയയാൾ അത്ഭുതകരമായി രക്ഷപ്പെട്ടിരുന്നു. ട്രെയിൻ അടുത്തെത്താറായപ്പോൾ പാളത്തിൽ നിന്ന് തെന്നിമാറി ചാലിലേക്ക് വീണതിനാലാണ്​ രക്ഷപ്പെട്ടത്​.

Tags:    
News Summary - Drunk and sleeping on the railway tracks; The train stopped and the loco pilot woke up

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.