representational image

ലഹരിവിരുദ്ധ പരിപാടിക്ക് മദ്യപിച്ചെത്തി: അധ്യാപകന്​ സസ്​പെൻഷൻ

പീ​രു​മേ​ട് (ഇ​ടു​ക്കി): ല​ഹ​രി​വി​രു​ദ്ധ പ​രി​പാ​ടി​ക്കി​ടെ സ്കൂ​ളി​ൽ മ​ദ്യ​പി​ച്ചെ​ത്തി​യ അ​ധ്യാ​പ​ക​നെ സ​സ്പെ​ൻ​ഡ് ചെ​യ്തു. വാ​ഗ​മ​ൺ കോ​ട്ട​മ​ല സ​ർ​ക്കാ​ർ എ​ൽ.​പി സ്കൂ​ൾ അ​ധ്യാ​പ​ക​ൻ ടി.​ജി. വി​നോ​ദി​നെ​യാ​ണ് ജി​ല്ല വി​ദ്യാ​ഭ്യാ​സ ഡെ​പ്യൂ​ട്ടി ഡ​യ​റ​ക്ട​ർ കെ. ​ബി​ന്ദു സ​സ്​​പെ​ൻ​ഡ്​ ചെ​യ്ത​ത്.

ന​വം​ബ​ർ 14ന് ​സ്കൂ​ളി​ൽ ന​ട​ന്ന സം​ഭ​വ​ത്തി​ൽ പീ​രു​മേ​ട്​ ഉ​പ​ജി​ല്ല വി​ദ്യാ​ഭ്യാ​സ ഓ​ഫി​സ​റു​ടെ റി​പ്പോ​ർ​ട്ടി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ്​ ന​ട​പ​ടി. സ​ർ​ക്കാ​ർ ന​ട​ത്തി​യ ല​ഹ​രി​വി​രു​ദ്ധ പ​രി​പാ​ടി​യി​ൽ ഇ​യാ​ൾ മ​ദ്യ​പി​ച്ചെ​ത്തു​ക​യും പി.​ടി.​എ പ്ര​സി​ഡ​ന്‍റു​മാ​യി വാ​ക്കേ​റ്റ​മു​ണ്ടാ​ക്കു​ക​യും ചെ​യ്തി​രു​ന്നു. സം​ഭ​വ​ത്തി​ൽ വാ​ഗ​മ​ൺ പൊ​ലീ​സ്​ അ​ധ്യാ​പ​ക​ന്‍റെ അ​റ​സ്റ്റ്​ രേ​ഖ​പ്പെ​ടു​ത്തി​യി​രു​ന്നു.

അ​ധ്യാ​പ​ക​ന്‍റെ പെ​രു​മാ​റ്റ​ത്തി​ൽ സം​ശ​യം തോ​ന്നി​യ ര​ക്ഷി​താ​ക്ക​ൾ അ​റി​യി​ച്ച​ത​നു​സ​രി​ച്ച്​ പൊ​ലീ​സ് ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലും മ​ദ്യ​പി​ച്ച​താ​യി ക​ണ്ടെ​ത്തി. അ​ധ്യാ​പ​ക​നെ​തി​രെ ഹെ​ഡ്മാ​സ്റ്റ​ർ, പീ​രു​മേ​ട് എ.​ഇ.​ഒ എ​ന്നി​വ​ർ​ക്ക്​ ര​ക്ഷി​താ​ക്ക​ൾ പ​രാ​തി​ന​ൽ​കി​യി​രു​ന്നു. ഒ​രു​മാ​സ​മാ​യി​ട്ടും ന​ട​പ​ടി ഉ​ണ്ടാ​കാ​ത്ത​തി​നാ​ൽ ര​ക്ഷി​താ​ക്ക​ൾ സ​മ​ര​പ​രി​പാ​ടി ആ​രം​ഭി​ക്കാ​നി​രി​ക്കെ​യാ​ണ് സ​സ്​​പെ​ൻ​ഷ​ൻ. 

Tags:    
News Summary - drunk for anti-drug program: Teacher suspended

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.