തൃശ്ശൂർ: ചേർപ്പ് കോടന്നൂരിൽ മദ്യലഹരിയിൽ മകൻ അച്ഛനെ മർദിച്ച് കൊലപ്പെടുത്തി. ആര്യംപാടം ചിറമ്മൽ ജോയ്(60) ആണ് കൊല്ലപ്പെട്ടത്. മകൻ റിജോ(25)യെ ചേർപ്പ് പൊലീസ് അറസ്റ്റുചെയ്തു.
വെള്ളിയാഴ്ച രാത്രി ഒമ്പതരയോടെയാണ് സംഭവം. സ്ഥിരമായി മദ്യപിക്കുന്ന റിജോ വെള്ളിയാഴ്ച ഉച്ചതിരിഞ്ഞ് മദ്യപിച്ച് വീട്ടിലെത്തി. രാത്രി എട്ടിനു തന്നെ വിളിക്കണം എന്ന് വീട്ടുകാരോട് പറഞ്ഞതിനുശേഷം കിടന്നുറങ്ങി. എന്നാൽ, രാത്രി എട്ടരയോടെ ഉണർന്ന റിജോ വീട്ടുകാർ വിളിക്കാത്തതിനെത്തുടർന്ന് വഴക്കുണ്ടാക്കുകയായിരുന്നു. തർക്കത്തെ തുടർന്ന് ജോയിയെ വീടിനകത്തെ നിലത്തിട്ട് മകൻ റിജോ മർദിക്കുകയായിരുന്നു. ജോയിയെ ഇടിച്ച് താഴെയിടുകയും തലപിടിച്ച് നിലത്തിടിക്കുകയും ചെയ്തു.
ജോയിയെ ചേർപ്പ് ആക്ട്സ് പ്രവർത്തകർ ജില്ല ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും രക്ഷിക്കാനായില്ല. മൃതദേഹം ജനറൽ ആശുപത്രി മോർച്ചറിയിൽ. കൊലപാതക വിവരം റിജോതന്നെയാണ് ചേർപ്പ് പൊലീസ് സ്റ്റേഷനിൽ അറിയിച്ചത്. റീനയാണ് ജോയിയുടെ ഭാര്യ. മകൾ: അലീന.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.