ഉത്ര വധക്കേസിൽ മൂർഖനെ കൊണ്ട് ഡമ്മിയിൽ കടിപ്പിച്ച് തെളിവെടുപ്പ്; വിഡിയോ

കൊല്ലം: ഉത്ര വധക്കേസിൽ മൂർഖൻ പാമ്പിനെ കൊണ്ട് ഡമ്മിയിൽ കടിപ്പിച്ചുള്ള തെളിവെടുപ്പ് ദൃശ്യങ്ങൾ പുറത്ത്. കേസിൽ തെളിവായി ഈ ദൃശ്യങ്ങൾ പ്രോസിക്യൂഷൻ കോടതിയിൽ സമർപ്പിച്ചിരുന്നു.

പാമ്പ് ഒരാളെ സ്വയം കടിക്കുമ്പോഴും മറ്റൊരാൾ പ്രകോപിപ്പിച്ച് കടിപ്പിക്കുമ്പോഴുമുണ്ടാകുന്ന മുറിവിലെ വ്യത്യാസമാണ് തെളിവെടുപ്പിൽ പരിശോധിച്ചത്. കൊല്ലത്തെ അരിപ്പ വനംവകുപ്പ് ഇൻസ്റ്റിറ്റ്യൂട്ടിലാണ് മൂന്ന് പാമ്പുകളെ ഉപയോഗിച്ച് ഇത്തരമൊരു പരീക്ഷണം നടത്തിയത്. കൊല്ലം മുൻ റൂറൽ എസ്.പി ഹരിശങ്കർ നേതൃത്വം നൽകി.

Full View


ഉത്രയുടെ ശരീരത്തിൽ നീളം കൂടിയ രണ്ട് മുറിവുകളാണുണ്ടായിരുന്നത്. ഇത് പാമ്പിനെ പ്രകോപിപ്പിച്ച് കടിപ്പിക്കുമ്പോളുണ്ടാകുന്ന മുറിവിന് സമാനമാണ്. അതേസമയം, ഉത്ര വധക്കേസിൽ വിധി ഉടനെയുണ്ടാകും. കേസിലെ അന്തിമവാദം നേരത്തെ പൂർത്തിയായിരുന്നു. നാളെ കേസ് വീണ്ടും പരിഗണിക്കുമ്പോൾ വിധിപ്രഖ്യാപന തീയതി കോടതി പറഞ്ഞേക്കും. 

ഉത്രയെ പാമ്പിനെക്കൊണ്ട് കടിപ്പിച്ചതാണെന്ന് ഭർത്താവ് സൂരജ് മൊഴിനൽകിയതായി വ​നം കു​റ്റ​കൃ​ത്യ​ങ്ങ​ൾ അ​ന്വേ​ഷി​ക്കു​ന്ന ഫോ​റ​സ്​​റ്റ്​ റേ​ഞ്ച് ഓ​ഫി​സ​റാ​യ ബി.​ആ​ർ. ജ​യ​ൻ നേരത്തെ പറഞ്ഞിരുന്നു. പ്ലാ​സ്​​റ്റി​ക് കു​പ്പി​യി​ൽ​നി​ന്ന് പു​റ​ത്തി​റ​ക്കി​യ മൂ​ർ​ഖ​െൻറ ത​ല​യി​ൽ വ​ടി​കൊ​ണ്ട് കു​ത്തി​പ്പി​ടി​ച്ച് ഉ​ത്ര​യു​ടെ കൈ​യി​ൽ ര​ണ്ടു​പ്രാ​വ​ശ്യം ക​ടി​പ്പി​ച്ചതായി സൂരജ് ഫോ​റ​സ്​​റ്റ്​ റേ​ഞ്ച് ഓ​ഫി​സർക്ക് മൊ​ഴി ന​ൽ​കിയിരുന്നു.  


Tags:    
News Summary - dummy experiment in Uthra murder case

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.