കോഴിക്കോട്: ബി.എസ്-4 വിഭാഗം ഇരുചക്ര, മുച്ചക്ര വാഹനങ്ങളുടെ പുക പരിശോധന കാലാവധി ഒരുവർഷമായി നീട്ടി ഗതാഗത വകുപ്പ് ഉത്തരവിട്ടു. ഇരുചക്ര വാഹനങ്ങൾക്കും ഓട്ടോ തൊഴിലാളികൾക്കും ഏറെ ആശ്വാസം പകരുന്നതാണ് ഉത്തരവ്.
ബി.എസ്-4 വിഭാഗം വാഹനങ്ങളുടെ പുക പരിശോധന കാലാവധി ആറുമാസമാക്കി 2022ൽ സർക്കാർ ഉത്തരവ് ഇറങ്ങിയിരുന്നു. എന്നാൽ, സെപ്റ്റംബർ 21ന് ഈ ഉത്തരവ് ഹൈകോടതി റദ്ദാക്കി പുക പരിശോധന കാലാവധി ഒരുവർഷമാക്കി നീട്ടി.
ഇതിന്‍റെ അടിസ്ഥാനത്തിലാണ് ബി.എസ് നാല് വിഭാഗം ഇരുചക്ര, മുച്ചക്ര വാഹനങ്ങളുടെ പുക പരിശോധന കാലാവധി ഒരുവർഷമാക്കി ഗതാഗത വകുപ്പ് പുതിയ ഉത്തരവ് ഇറക്കിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.