തിരുവനന്തപുരം: വിദ്വേഷ അജണ്ടയുള്ള വിവാദചിത്രം ‘ദ കേരള സ്റ്റോറി’ക്കെതിരെ ഡി.ജി.പിക്ക് ഡി.വൈ.എഫ്.ഐ പരാതി നൽകി. സിനിമയുടെ സംവിധായകനും നിർമാതാവിനുമെതിരെ കേസെടുക്കണമെന്നും സിനിമയുടെ ട്രെയിലർ മതസ്പർധ ഉണ്ടാക്കുന്നതും മുസ്ലിം സമുദായത്തെ ഐ.എസ് റിക്രൂട്ടിങ് ഏജൻസിയായി ചിത്രീകരിക്കുന്നതാണെന്നും സംസ്ഥാന സെക്രട്ടറി വി.കെ. സനോജ് നൽകിയ പരാതിയിൽ പറയുന്നു.
ട്രെയിലർ പ്രദർശനം വർഗീയ ധ്രുവീകരണവും മുസ്ലിം വിദ്വേഷം ജനിപ്പിക്കുകയും ചെയ്യുന്നതാണ്. സിനിമയുടെ ട്രെയിലറിൽ പറയുന്ന കാര്യങ്ങൾ വിവിധ വകുപ്പുകൾ പ്രകാരം ക്രിമിനൽ കുറ്റകൃത്യമാണെന്നും പരാതിയിൽ ചൂണ്ടിക്കാട്ടി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.