വട്ടപ്പാറയിൽ പി.സി. ജോർജിനെ പൊലീസ് കൊണ്ടുവന്ന വാഹനം ബി.ജെ.പി പ്രവർത്തകർ തടഞ്ഞ് അഭിവാദ്യം ചെയ്യുന്നു

പി.സി. ജോർജിന് ചീമുട്ടയും കരിങ്കൊടിയുമായി ഡി.വൈ.എഫ്.ഐ; അഭിവാദ്യങ്ങളുമായി ബി.ജെ.പി

തിരുവനന്തപുരം: വിദ്വേഷ പ്രസംഗം നടത്തിയെന്ന പരാതിയില്‍ ഈരാറ്റുപേട്ടയിലെ വീട്ടിൽ നിന്ന് പൊലീസ് കസ്റ്റഡിയിലെടുത്ത കേരള ജനപക്ഷം നേതാവ് പി.സി. ജോർജിനെ അറസ്റ്റ് രേഖപ്പെടുത്താൻ തിരുവനന്തപുരത്തേക്ക് കൊണ്ടുവരുന്നതിനിടെ പ്രതിഷേധവും അഭിവാദ്യവും.

പൊലീസ് സുരക്ഷയോടെ സ്വന്തം വാഹനത്തിൽ മകൻ ഷോൺ ജോർജിനൊപ്പമാണ് പി.സി. ജോർജിനെ തിരുവനന്തപുരത്തേക്ക് കൊണ്ടുവന്നത്. വട്ടപ്പാറയിലെത്തിയപ്പോൾ പിന്തുണ അറിയിച്ച് ബി.ജെ.പി പ്രവർത്തകർ വാഹനം തടഞ്ഞു. മിനിറ്റുകളോളം വാഹനം തടഞ്ഞ പ്രവർത്തകർ അഭിവാദ്യമർപ്പിക്കുകയും ഷാൾ അണിയിക്കുകയും ചെയ്തു.

വടപ്പാറയിൽ നടക്കുന്ന ബി.ജെ.പി ജില്ലാ പഠനശിബിരത്തിന് എത്തിയ പ്രവർത്തകരാണ് വാഹനം തടഞ്ഞത്.

വാഹനവ്യൂഹം നാലഞ്ചിറയിലെത്തിയപ്പോൾ ഡി.വൈ.എഫ്.ഐ പ്രവർത്തകർ പ്രതിഷേധവുമായി എത്തി. വാഹനത്തിന് നേർക്ക് ചീമുട്ട എറിഞ്ഞ പ്രവർത്തകർ കരിങ്കൊടി വീശുകയും ചെയ്തു.

സുരക്ഷ കണക്കിലെടുത്ത് പി.സി. ജോർജിനെ എ.ആർ ക്യാമ്പിലേക്കാണ് എത്തിച്ചത്. ഫോർട്ട് പൊലീസ് സ്റ്റേഷനിലേക്ക് എത്തിക്കുമെന്നായിരുന്നു നേരത്തെയുള്ള റിപ്പോർട്ട്. 

Tags:    
News Summary - DYFI protest against PC George

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.