മേപ്പയ്യൂരിൽ ഡി.വൈ.എഫ്.ഐ പ്രവർത്തകന് വെട്ടേറ്റു

പേരാമ്പ്ര: മേപ്പയ്യൂർ എടത്തിൽമുക്കിൽ ഡി.വൈ.എഫ്.ഐ പ്രവർത്തകന് വെട്ടേറ്റു. നെല്ലിക്കാത്താഴ സുനിൽ കുമാറിനാണ് (38) വെട്ടേറ്റത്. ഇന്നലെ വൈകീട്ട് അഞ്ചരയോടെയാണ് സംഭവം. ഗുരുതര പരിക്കേറ്റ സുനിൽ കുമാർ കോഴിക്കോട്‌ മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലാണ്.

എടത്തിൽമുക്ക് ടൗണിൽ വെച്ച് സുനിൽകുമാറിനെ കാറിലെത്തിയ അഞ്ചംഗ സംഘം ആക്രമിക്കുകയായിരുന്നു. തൊട്ടടുത്ത കടയിലേക്ക് ഓടിക്കയറിയ സുനിൽകുമാറിനെ ഇവിടെ നിന്നും വലിച്ചിറക്കി ആക്രമിച്ചു. സംഭവത്തിന്‍റെ സി.സി.ടി.വി ദൃശ്യങ്ങൾ പുറത്തുവന്നിരുന്നു.

ആക്രമണത്തിന് പിന്നിൽ മുസ്ലിം ലീഗാണെന്ന് ഡി.വൈ.എഫ്.ഐ ആരോപിച്ചു. ആക്രമണത്തിൽ പ്രതിഷേധിച്ച് ഡി.വൈ.എഫ്.ഐ പ്രവർത്തകർ മേപ്പയൂർ ടൗണിൽ പ്രകടനം നടത്തി. 

Tags:    
News Summary - DYFI worker was stabbed in Mepayyur

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.