ഒന്നാം ക്ലാസുകാരിയുടെ മുന്നിൽ വച്ച് പിതാവിനെ ഡിവൈ.എസ്.പി കൈയേറ്റം ചെയ്തു; സ്റ്റേഷനിലേക്ക് കൂട്ടിക്കൊണ്ട് പോയി

കിളിമാനൂർ: ഒന്നാം ക്ലാസുകാരിയായ മകളെ സ്കൂളിന് മുന്നിലിറക്കിയ ശേഷം കാർ തിരിക്കാൻ ശ്രമിക്കവേ വാഹനത്തി​ലെത്തിയ ഡിവൈ.എസ്.പി  പിതാവിനെ കൈയേറ്റം ചെയ്തു. കുട്ടി നിലവിളിച്ചെങ്കിലും ഇത് കൂട്ടാക്കാതെ  അദ്ദേഹത്തെ കസ്റ്റഡിയിലെടുത്ത് സ്റ്റേഷനിലേക്ക് കൊണ്ടുപോയി.     ചൊവ്വാഴ്ച രാവിലെ 8.45 ഓടെ സം സ്ഥാനപാതയിൽ പൊരുന്തമൺ എം.ജി.എം സ്കൂളിന് മുന്നിലാണ് സംഭവം. അടയമൺ വയ്യാറ്റിൻകര സ്വദേശി സുഭാഷ്  ഇതുസംബന്ധിച്ച് പുനലൂർ ഡിവൈ. എസ്.പിക്കെതിരെ ഉന്നത പോലീസ് ഉദ്യോഗസ്ഥർക്ക് പരാതി നൽകി

 സ്ക്കൂളി ന് മുന്നിൽ മകളെ ഇറക്കിയശേഷം കാർ  തിരിക്കാൻ ശ്രമിച്ച സുഭാഷിനെെയാണ് പുനലൂർ ഡിവൈ.എസ്.പി കയ്യേറ്റം ചെയ്തതത്രേ. ഡിവൈ.എസ്. പുനലൂരിൽ നിന്നും തിരുവനന്തപുരത്തേക്ക് ടാറ്റാ സുമോ കാറിൽ അതിവേഗതയിൽ വരിക യായിരുന്നു. പോലീസ് ഡ്രൈവറാണ് കാർ ഓടിച്ചിരുന്നത്. സുഭാഷ് കാർ തിരിക്കാ ൻ ശ്രമിക്കവേയാണ് ഡിവൈ.എസ്.പി യുടെ വാഹനം അമിതവേഗതയിൽ വന്നത്. ഇതുകണ്ട സുഭാഷ് സഡൻ ബ്രേക്ക് ഇട്ട് വാഹനം നിർത്തിയതായി  പരാതിയിലുണ്ട്. വാഹനങ്ങൾ കൂട്ടി യിടിച്ചില്ലെങ്കിലും ഡിവൈ.എസ്.പി വാഹനം നിർത്തി പുറത്തിറങ്ങി സുഭാഷിനെ കഴുത്തിന് കുത്തിപ്പിടിച്ച് കൈയേറ്റം ചെയ്യു കയായിരുന്നുവത്രെ. അച്ഛനെ കയ്യേറ്റം ചെയ്യുന്നതുകണ്ട മകൾ ഉറക്കെനിലവിളിക്കുകയായിരുന്നു. ഇതുപോലും കണക്കിലെടുക്കാതെ സുഭാഷിനെ കിളിമാനൂർ പോലീസ് സ്റ്റേഷനിൽ കൊണ്ടുപോകുക യായിരുന്നു.  എന്നാൽ സുഭാഷിനെതിരെ ഡിവൈ.എസ്.പി പരാതി കൊടുത്തിട്ടില്ല . കിളിമാനൂർ പൊലീസാണ് ഒരുകേസ് രജിസ്റ്റർ ചെയ്തത്. അതേസമയം, സുഭാഷിൻ്റെ ഭാഗത്ത് ഗുരുതരമായ വീഴ്ചയുള്ളതായി കിളിമാനൂർ സി.ഐ ''മാധ്യമ''ത്തോട് പറഞ്ഞു.

Tags:    
News Summary - DYSP molested father in front of 1st class girl

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.