ഇ ബുൾജെറ്റ്​ സഹോദരൻമാർക്ക്​ ജാമ്യം; പൊതുമുതൽ നശിപ്പിച്ചതിന്​ പിഴ

കണ്ണൂർ: ഇ ബുൾജെറ്റ്​ ​േവ്ലാഗർ സഹോരൻമാർക്ക്​ കോടതി ജാമ്യം അനുവദിച്ചു. പൊതുമുതൽ നശിപ്പിച്ചതിന്​ ഇരുവരും 3500 രൂപ വീതം പിഴയടക്കണമെന്നും കോടതി ഉത്തരവിട്ടു.എല്ലാ ബുധനാഴ്ചയും 11 മണിക്കും രണ്ടിനും ഇടയിൽ അന്വേഷണ ഉദ്യോഗസ്ഥന്​ മുന്നിൽ ഹാജരാകണമെന്നും നിർദേശമുണ്ട്. മോ​ട്ടോർ വാഹന വകുപ്പ്​ ഓഫിസിൽ അതിക്രമം കാണിച്ചെന്ന കേസിൽ ജാമ്യം തേടി യൂട്യൂബർമാരായ എബിനും ലിബിനും കോടതിയിൽ ഇന്ന്​ അപേക്ഷ നൽകിയിരുന്നു. ഇവരെ പൊലീസ്​ മർദിച്ചതായി അഭിഭാഷകൻ ചൂണ്ടിക്കാട്ടി.

ചുമലിലും​ കൈകൾക്കും പരിക്കേറ്റതായും ഡോക്​ടറുടെ സർട്ടിഫിക്കറ്റ്​ ഉണ്ടെന്നും അഭിഭാഷകൻ മജിസ്​ട്രേറ്റിനെ ബോധിപ്പിച്ചിരുന്നു. തീവ്രാദികളോട്​ പെരുമാറുന്ന പോലെയാണ്​ ആർ.ടി.ഒയും പൊലീസും പ്രവർത്തിച്ചതെന്നും അഭിഭാഷകൻ ആരോപിച്ചിരുന്നു.നിയമലംഘനങ്ങൾക്ക്​ പിഴയൊടുക്കാം എന്ന്​ ഇവർ അറിയിച്ചിരുന്നു.

പൊതുമുതൽ നശിപ്പിച്ചതടക്കം പത്തിലേറെ വകുപ്പുകളാണ്​ ഇവർക്കെതിരെ ചുമത്തിയിട്ടുള്ളത്​. സംഭവത്തിൽ പൊലീസിനെതിരെ നടക്കുന്ന പ്രചാരണങ്ങളെക്കുറിച്ച്​ വിശദീകരിക്കാൻ സിറ്റി പൊലീസ്​ കമീഷണർ ആർ. ഇ​ള​ങ്കോ ചൊവ്വാഴ്ച ഉച്ചക്ക്​ വാർത്താസമ്മേളനം വിളിച്ചിരുന്നു.

തിങ്കളാഴ്ച ഉച്ചയോടെയാണ്​ ഇരിട്ടി സ്വദേശികളായ എബിൻ, ലിബിൻ എന്നിവരെ​ കണ്ണൂർ ടൗൺ പൊലീസ്​ അറസ്​റ്റ്​ ചെയ്​തത്​. വാഹനം രൂപമാറ്റം വരുത്തിയതും നികുതി അടക്കാത്തതും​ അടക്കമുള്ള നിയമലംഘനങ്ങളെതുടർന്ന്​ കണ്ണൂർ മോ​ട്ടോർ വാഹന വകുപ്പ്​ എൻഫോഴ്​സ്​​മെൻറ്​ വിഭാഗം കഴിഞ്ഞദിവസം ഇവരുടെ വാൻ കസ്​റ്റഡിയിലെടുത്തിരുന്നു. വാഹനം പിടിച്ചെടുത്തതുമായി ബന്ധപ്പെട്ട നിയമ നടപടികൾക്കായി യുട്യൂബർമാരോട്​ തിങ്കളാഴ്ച ആർ.ടി ഓഫിസിലെത്താൻ ഉദ്യോഗസ്ഥർ ആവശ്യപ്പെട്ടിരുന്നു.

ഓഫിസിലെത്തിയ ഇവർ ബഹളംവെച്ച്​ സംഘർഷഭരിതമായ രംഗങ്ങൾ സൃഷ്​ടിക്കുകയായിരുന്നു. 19 അനുയായികളുമായാണ്​ ഇവർ ഓഫിസിലെത്തിയതെന്നും നിയമലംഘനങ്ങൾ പറഞ്ഞുമനസ്സിലാക്കുകയാണ്​ ചെയ്​തതെന്നും​ ഉദ്യോഗസ്ഥർ പറഞ്ഞു.

എന്നാൽ, തങ്ങളെ മോ​ട്ടോർ വാഹന വകുപ്പ്​ അധികൃതർ പീഡിപ്പിക്കുകയാണെന്ന്​ സമൂഹ മാധ്യമങ്ങളിൽ പോസ്​റ്റിട്ടിരുന്നു. യുട്യൂബർമാർ വിഡിയോയിലൂടെ വിവരമറിയിച്ചതിനെതുടർന്ന്​ ഇവരുടെ നിരവധി ആരാധകരും സ്ഥലത്തെത്തി. ഉദ്യോഗസ്ഥർ പീഡിപ്പിക്കുകയാണെന്നും കള്ളക്കേസിൽ കുടുക്കുകയാണെന്നും അറിയിച്ച്​ സമൂഹ മാധ്യമങ്ങളിലൂടെ ലൈവ്​ വിഡിയോയും ഇവർ പങ്കുവെച്ചു.

ബഹളത്തിനൊടുവിൽ മോ​ട്ടോർ വാഹന വകുപ്പ്​ ഉദ്യോഗസ്ഥർ വിവരമറിയിച്ചതിനെ തുടർന്ന്​ കണ്ണൂർ ടൗൺ പൊലീസ്​ സ്ഥലത്തെത്തി ഇരുവരെയും കസ്​റ്റഡിയിലെടുക്കുകയായിരുന്നു. ആർ.ടി ഓഫിസ്​ ഔദ്യോഗിക കൃത്യനിർവഹണം തടസ്സപ്പെടുത്തൽ, പൊതുമുതൽ നശിപ്പിക്കൽ തുടങ്ങിയ വകുപ്പുകൾ ചേർത്താണ്​ ഇവർക്കെതിരെ കേസെടുത്തത്​. വെള്ള നിറത്തിലായിരുന്ന വാനി​​െൻറ നിറം മാറ്റിയതും അനുവദനീയമല്ലാത്ത ലൈറ്റുകൾ ഘടിപ്പിച്ചതും വാഹനം രൂപമാറ്റം വരുത്തിയതുമടക്കമുള്ള നിയമലംഘനങ്ങളാണ്​ ഇവർക്കെതിരെ ചുമത്തിയത്​. ഓൺലൈനായി മജിസ്​ട്രേട്ടിന്​ മുന്നിൽ ഹാജരാക്കിയ ഇരുവരെയും 14 ദിവസത്തേക്ക്​ റിമാൻഡ്​​ ചെയ്​ത്​ കണ്ണൂർ സബ്​ ജയിലിലേക്ക്​ മാറ്റിയിരിക്കുകയാണ്​.

Tags:    
News Summary - e bull jet brothers got bail

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.